ബെഫി -ലൈബ്രറി കൗൺസിൽ ജനസദസ്സ്​ സംഘടിപ്പിച്ചു

തിരുവനന്തപുരം: ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ തിരുവനന്തപുരം ജില്ല കമ്മിറ്റിയുടെയും ലൈബ്രറി കൗൺസിലി​െൻറയും ആഭിമുഖ്യത്തിൽ ജനസദസ്സ് സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി നടന്ന സെമിനാറിൽ ബി.ഇ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡൻറ് ജോസ് ടി. എബ്രഹാം 'ജി.എസ്.ടിയും ബാങ്ക് ഇടപാടുകളും' വിഷയത്തിൽ ക്ലാസെടുത്തു. റ്റി. സജികുമാർ അധ്യക്ഷത വഹിച്ചു. ബി.ഇ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡൻറ് കെ.ജി. മുരളി, ബി.ഇ.എഫ്.ഐ ജില്ല സെക്രട്ടറി കെ.പി. ബാബുരാജ്, ശ്രീകണ്ഠൻ, ശാരദാമ്മ, കെ. ഹരിദാസൻ, രാജൻ എന്നിവർ പങ്കെടുത്തു. ഹരിദാസൻ സ്വാഗതവും ആർ. ശെൽവരാജ് നന്ദിയും പറഞ്ഞു. ഫോട്ടോ: ബി.ഇ.എഫ്.ഐയും ലൈബ്രറി കൗൺസിലും പാപ്പാട് സത്കല ഗ്രന്ഥശാലയിൽ സംഘടിപ്പിച്ച ജനസദസ്സിൽ സംസ്ഥാന വൈസ് പ്രസിഡൻറ് ജോസ് ടി. എബ്രഹാം 'ജി.എസ്.ടിയും ബാങ്ക് ഇടപാടുകളും' വിഷയം അവതരിപ്പിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.