യൂത്ത്​ കോൺഗ്രസ്​ നേത്രദാന സമ്മതപത്രം നൽകി

തിരുവനന്തപുരം: യൂത്ത് േകാൺഗ്രസ് പ്രവർത്തകർ തിരുവനന്തപുരം കണ്ണാശുപത്രിയിൽ നേത്രം ദാനംചെയ്യുന്നതിനുള്ള സമ്മതപത്രം നൽകി. ജനറൽ സെക്രട്ടറി ജി. ലീന കണ്ണാശുപത്രി ആർ.എം.ഒ ഡോ. ചിത്ര രാഘവന് നൽകി ഉദ്ഘാടനം ചെയ്തു. ലോക വികലാംഗദിനത്തിൽ 25ഒാളം യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആർ.എം.ഒക്ക് സമ്മതപത്രം നൽകി. ജന്മനാ അന്ധനായ യൂത്ത് കോൺഗ്രസ് കുന്നുകുഴി മണ്ഡലം പ്രസിഡൻറ് മൈക്കിൾ രാജി​െൻറ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് നേതാക്കളായ ദീപു പൂജപ്പുര, ജി.വി. വിനീഷ്, കുറവൻകോണം കരുൺ, ഫൈസൽ, സലീന എന്നിവർ പെങ്കടുത്തു. കാപ്ഷൻ യൂത്ത് കോൺഗ്രസ് തിരുവനന്തപുരം കണ്ണാശുപത്രിയിൽ േനത്രദാനം ചെയ്യുന്നതിനുള്ള സമ്മതപത്രം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി. ലീന കണ്ണാശുപത്രി ആർ.എം.ഒ ഡോ. ചിത്ര രാഘവന് നൽകി ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.