ഇ.എസ്​.ഐ സബ് റീജനൽ ഓഫിസുകൾ നിർത്തലാക്കില്ലെന്ന്​ കേന്ദ്ര തൊഴിൽ മന്ത്രി

കൊല്ലം: ഇ.എസ്.ഐ കോർപറേഷ​െൻറ കൊല്ലം, കോഴിക്കോട് ഉൾപ്പെടെയുള്ള സബ് റീജനൽ ഓഫിസുകൾ നിർത്തലാക്കി തൊട്ടടുത്തുള്ള റീജനൽ ഓഫിസുകളുമായി ലയിപ്പിക്കാനുള്ള തീരുമാനം പിൻവലിക്കാൻ കേന്ദ്ര സർക്കാർ നിർദേശം. ഇ.എസ്.ഐ ഡയറക്ടർ ജനറൽ രാജ്കുമാറിന് നിർദേശം നൽകിയതായി കേന്ദ്ര തൊഴിൽ മന്ത്രി സന്തോഷ്കുമാർ ഗാങ്വാർ കൊടിക്കുന്നിൽ സുരേഷ് എം.പിയെ അറിയിച്ചു. എം.പി കേന്ദ്ര തൊഴിൽ മന്ത്രിയെ നേരിൽകണ്ട് പ്രതിഷേധം അറിയിച്ചിരുന്നു. ചെലവ് ചുരുക്കലി​െൻറ ഭാഗമായിട്ടാണ് കൊല്ലം, കോഴിക്കോട് ഉൾപ്പെടെയുള്ള രാജ്യത്തെ 18 ഇ.എസ്.ഐ സബ് റീജനൽ ഓഫിസുകൾ നിർത്തലാക്കാനുള്ള നീക്കം ഇ.എസ്.ഐ കോർപറേഷൻ ആരംഭിച്ചത്. നിർമാണം പൂർത്തിയാക്കിയ കൊല്ലം ജില്ലയിലെ വിളക്കുടി, കുന്നത്തൂർ കുലശേഖരപുരം എന്നീ ഇ.എസ്.ഐ ഡിസ്പെൻസറികളും കോട്ടയം ജില്ലയിലെ വടവാതൂർ ഇ.എസ്.ഐ ഡിസ്പെൻസറി കെട്ടിടവും ജനുവരി രണ്ടാം വാരം ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി ഉറപ്പുനൽകിയതായും എം.പി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.