ദുരിതബാധിതർക്ക് പെട്ടെന്ന് ആനുകൂല്യങ്ങൾ ലഭ്യമാക്കും ^ജില്ല ജഡ്ജി ആർ. സുധാകാന്ത്

ദുരിതബാധിതർക്ക് പെട്ടെന്ന് ആനുകൂല്യങ്ങൾ ലഭ്യമാക്കും -ജില്ല ജഡ്ജി ആർ. സുധാകാന്ത് കുളത്തൂപ്പുഴ: പ്രകൃതിക്ഷോഭത്തിൽ നാശംനേരിട്ടവർക്കും ദുരിതബാധിതകർക്കും നടപടികളുടെ നൂലാമാലകൾ ഒഴിവാക്കി എത്രയുംപെട്ടെന്ന് ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനാവശ്യമായ മുന്നൊരുക്കങ്ങൾ നടത്തുമെന്ന് ലീഗൽ സർവിസസ് അതോറിറ്റി ജില്ല ജഡ്ജി ആർ. സുധാകാന്ത് പറഞ്ഞു. കുളത്തൂപ്പുഴയിൽ കാറ്റിലും പേമാരിയിലും ദുരന്തത്തിനിരയായവരേയും ദുരിതസ്ഥലങ്ങളും സന്ദർശിക്കാനെത്തിയതായിരുന്നു അദ്ദേഹം. ദുരന്തത്തിനിരയായവർക്കും നാശനഷ്ടം നേരിട്ടവർക്കും നടപടികൾ ലഘൂകരിച്ച് ആനുകൂല്യങ്ങൾ പെട്ടെന്ന് വിതരണംചെയ്യുന്നതിന് ലീഗൽ സർവിസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ മുന്നൊരുക്കങ്ങൾ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ യോഗം വിളിച്ച് ചേർത്ത് ദുരതത്തിൽപെട്ടവരിൽ നിന്നും പരാതികൾ നേരിട്ട് സ്വീകരിച്ച് സർക്കാർ നിശ്ചയിക്കുന്ന നഷ്ടപരിഹാര ആനുകൂല്യങ്ങൾ താമസം കൂടാതെ ലഭ്യമാക്കുമെന്നും ജില്ല ജഡ്ജി അറിയിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. നളിനിയമ്മ, വൈസ് പ്രസിഡൻറ് സാബു എബ്രഹാം, അംഗങ്ങളായ പി. അനിൽകുമാർ, ജെ. പങ്കജാക്ഷൻ, ലീഗൽ സർവിസ് അതോറിറ്റി സുരേഷ്, ഷിബു തോമസ്, രാകേഷ് തുടങ്ങിയവർ സംബന്ധിച്ചു. തുടർന്ന് കൃഷിനാശം നേരിട്ട സ്ഥലങ്ങളും ദുരന്തബാധിത പ്രദേശങ്ങളും ജില്ല ജഡ്ജിയും സംഘവും സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.