മരണഭയം കാട്ടിയ രാക്ഷസ തിരമാലകളിൽ ഭയന്നുവിറച്ച്...

ചവറ: ഇനിയൊന്നും മുന്നിലില്ല, മരണമല്ലാതെ. ആർത്തുവിളിച്ചുയരുന്ന രാക്ഷസ തിരമാലകളിൽ മരണത്തി​െൻറ ഭീകരത മാത്രം കണ്ടുകഴിഞ്ഞ രാപകലുകൾ. മനസ്സിൽ ഇനിയൊരിക്കലും കാണാനാകാത്തവിധം ഉറ്റവരെ കുറിച്ചുള്ള ചിന്തകൾ. ദൈവത്തെ വിളിച്ചും കരഞ്ഞ് പ്രാർഥിച്ചും കഴിച്ചുകൂട്ടിയ മണിക്കൂറുകൾ. മരണം എപ്പോൾ വേണമെങ്കിലും എത്തുമെന്ന ഭീതിയിൽ കടൽ തണുപ്പി​െൻറ മരവിപ്പിൽ ദാഹിച്ചുവലഞ്ഞ കുറേ ജീവനുകൾ. ജീവിതത്തി​െൻറയും മരണത്തി​െൻറയും നൂൽപ്പാലത്തിലൂടെ കടന്ന് കരയണഞ്ഞവരുടെ ചങ്കിടിപ്പ് ഇപ്പോഴും അടങ്ങിയിട്ടില്ല. കലിതുള്ളിയ കടലിലെ ഭീകര കാഴ്ചകളുടെ വന്യത ഓരോ മുഖങ്ങളിലും പ്രകടമായിരുന്നു. ആറുദിവസത്തിനുശേഷം കരയെത്തിയ മുഖങ്ങളിൽ ജീവൻ തിരിച്ചുകിട്ടിയ ആശ്വാസം മാത്രം. പലതവണ കടലിലേക്ക് എടുത്തെറിഞ്ഞ തിരമാലകളിൽനിന്ന് മേനാധൈര്യം കൊണ്ട് മാത്രം രക്ഷപ്പെട്ട തൊഴിലാളികളുടെ വാക്കുകളെ അവിശ്വസനീയമായാണ് കരയിലുണ്ടായിരുന്നവർ കേട്ടത്. ചരിഞ്ഞ വള്ളങ്ങളിൽനിന്ന് സർവതും നഷ്ടമായിട്ടും കരക്ക് വരുമെന്ന പ്രതീക്ഷ ഒട്ടുമില്ലായിരുെന്നന്ന് നീണ്ടകരയിലെത്തിയ സാഗർ വള്ളത്തിലെ തൊഴിലാളി സയനസ് പറഞ്ഞു. കരയുമായി ബന്ധപ്പെടാൻ പോലുമാകാതെ മൂന്നുദിവസമാണ് ഉൾക്കടലി​െൻറ പേടിപ്പെടുത്തുന്ന അന്തരീക്ഷത്തിൽ തങ്ങൾ കഴിഞ്ഞത്. വിളിച്ചാൽ കേൾക്കാൻ പോലും ആരുമില്ലാത്ത സ്ഥിതി. അടിക്കടിയുയരുന്ന തിരമാലകളും മഴയും മാത്രം. പകൽ പോലും പേടിപ്പെടുത്തുന്ന ഇരുണ്ട മുഖമായിരുന്നു കടലിനെന്ന് തൊഴിലാളികൾ പറഞ്ഞു. മത്സ്യത്തൊഴിലാളികളും വള്ളങ്ങളും കരയിലെത്തുന്നുെണ്ടങ്കിലും ഇനിയും ഏതൊക്കെ വള്ളങ്ങൾ കടലിലുെണ്ടന്ന വ്യക്തമായ വിവരങ്ങളും അതിനാൽ കരയിലെത്തിയവർക്ക് നൽകാനാകാത്തത് കരയെ ആശങ്കപ്പെടുത്തുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.