വൈകുന്നേരങ്ങളിൽ കുളത്തൂപ്പുഴ ടൗണിൽ ദുർഗന്ധം പടരുന്നു; അധികൃതർക്ക് മൗനം

കുളത്തൂപ്പുഴ: വൈകുന്നേരങ്ങളിൽ കുളത്തൂപ്പുഴ ടൗണിന് സമീപത്തെ പുരയിടത്തിൽനിന്ന് ദുർഗന്ധം പടരുന്നത് നാട്ടുകാർക്ക് ദുരിതമാവുന്നു. ദുർഗന്ധത്തി​െൻറ ഉറവിടം കണ്ടെത്തി നടപടിയെടുക്കാൻ തയാറാകാതെ അധികൃതരും മൗനംപാലിക്കുന്നതോടെ ഏറെ പ്രയാസത്തിലാണ് നാട്ടുകാർ. ഇതുസംബന്ധിച്ച് ആരോഗ്യവകുപ്പ് അധികൃർക്ക് വിവരം നൽകിയെങ്കിലും ആരും തിരിഞ്ഞുനോക്കുകയോ അന്വേഷിക്കുകയോ ചെയ്തില്ലെന്ന് സമീപവാസികൾ ആരോപിക്കുന്നു. രണ്ടുദിവസത്തെ ശക്തമായ മഴയും കൂടിയായപ്പോൾ സമീപപുരയിടത്തിലെ മാലിന്യത്തിൽനിന്നുള്ള മലിനജലവും നീർച്ചാലുകളിലേക്കും കല്ലടയാറിലേക്കും ഒഴുകിയിട്ടുണ്ട്. ഇതുമൂലം നിരവധി ആരോഗ്യപ്രശ്നങ്ങളാണുണ്ടാവുമെന്ന ആശങ്കയിലാണ് നാട്ടുകാർ അടിയന്തരമായി ദുർഗന്ധത്തി​െൻറ ഉറവിടം കണ്ടെത്തി പ്രദേശങ്ങളിലെ മാലിന്യം സംസ്കരിക്കുന്നതിനുള്ള നടപടികൾ അധികൃതർ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പുനലൂർ ഗവ. എൽ.പി സ്കൂളിൽ ലൈബ്രറി തുടങ്ങി പുനലൂർ: വായനക്കായി ലൈബ്രറി ഒരുക്കി പുനലൂർ ഗവ. എൽ.പി സ്കൂൾ. കുട്ടികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവരുടെ വായനശീലം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ലൈബ്രറി ഒരുക്കിയിരിക്കുന്നത്. സ്കൂളിലെത്തുന്ന രക്ഷിതാക്കൾ ഉൾപ്പെടെയുള്ളവർക്ക് പുസ്തകങ്ങൾ വായിക്കാൻ കഴിയുന്ന തരത്തിലാണ് ലൈബ്രറി ക്രമീകരിച്ചിരിക്കുന്നത്. കേരളപ്പിറവിദിനം മുതൽ പൂർവവിദ്യാർഥികൾ, രക്ഷിതാക്കൾ, പ്രദേശവാസികൾ എന്നിവരിൽനിന്നാണ് പുസ്തകങ്ങൾ സമാഹരിച്ചത്. വിദ്യാഭ്യാസവകുപ്പ് നടപ്പാക്കുന്ന 'നല്ലവായന' പദ്ധതി പ്രകാരമാണ് പുസ്തകങ്ങൾ ശേഖരിച്ചത്. 'പേരൻറ് ലൈബ്രറി' എന്ന് പേരിട്ടിരിക്കുന്ന പദ്ധതി നഗരസഭ ചെയർമാൻ എം.എ. രാജഗോപാൽ ഉദ്ഘാടനം ചെയ്തു. ടീച്ചേഴ്സ് ലൈബ്രറി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സാബു അലക്സും ക്ലാസ് മുറികളിൽ ഒരുക്കിയിരിക്കുന്ന ലൈബ്രറി ബി.പി.ഒ മായയും ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രഥമാധ്യാപിക പത്മകുമാരി, ആർ. രമ്യ, സൗമ്യ, ബിന്ദു, എം.കെ. സുനിതദാസ്, സ്മിത, ഷിഹാബുദ്ദീൻ, സുജാത എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.