തീരമേഖലയുടെ സംരക്ഷണത്തിന്​ നടപടിവേണം ^എം.പി

തീരമേഖലയുടെ സംരക്ഷണത്തിന് നടപടിവേണം -എം.പി കൊല്ലം: ഇരവിപുരം താന്നി തീരദേശമേഖല സംരക്ഷിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കണമെന്ന് എൻ.കെ. േപ്രമചന്ദ്രൻ എം.പി സർക്കാറിനോട് ആവശ്യപ്പെട്ടു. രൂക്ഷമായ കടലാക്രമണത്തെ തുടർന്ന് ആഴത്തിലുള്ള വലിയ കിടങ്ങുകൾക്ക് സമാനമായ ഗർത്തങ്ങളാണ് തീരദേശറോഡിൽ രൂപംകൊണ്ടിട്ടുള്ളത്. കടലാക്രമണം തുടർന്നാൽ തീരദേശമേഖല പൂർണമായും കടലിലാകുന്ന സ്ഥിതിയാണുള്ളത്. അടിയന്തരമായി പാറയും മണൽചാക്കും നിറച്ച് കടലാക്രമണത്തെ പ്രതിരോധിക്കാനാവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രദേശങ്ങൾ േപ്രമചന്ദ്രൻ സന്ദർശിച്ചു. എ. യൂനുസ്കുഞ്ഞ്, ഫിലിപ് കെ. തോമസ്, ബേബിസൺ, സജി ഡി. ആനന്ദ്, ബെൻസി, ടി.കെ. സുൽഫി, സക്കറിയ ക്ലമൻറ്, ബഞ്ചമിൻ, സജീവൻ, പൊന്നമ്മ മഹേശ്വരൻ, സുമിത്ര എന്നിവരും ഒപ്പമുണ്ടായിരുന്നു. 'ഡീംഡ് ലൈസൻസ്: നിയമങ്ങളും ചട്ടങ്ങളും ഭേദഗതിചെയ്യുന്നത് പുനഃപരിശോധിക്കണം' -പശ്ചിമഘട്ട സംരക്ഷണസമിതി കൊല്ലം: പുതുതായി തുടങ്ങുന്ന സംരംഭങ്ങൾക്ക് ഡീംഡ് ലൈസൻസ് (കൽപിതാനുമതി) നൽകുന്നതിന് ഏഴ് നിയമങ്ങളും 13 ചട്ടങ്ങളും ഭേദഗതി ചെയ്യാനുള്ള സർക്കാർ നീക്കം പുനഃപരിശോധിക്കണമെന്ന് പശ്ചിമഘട്ട സംരക്ഷണ ഏകോപനസമിതി ആവശ്യപ്പെട്ടു. ജനകീയ പ്രക്ഷോഭങ്ങളെ ഭയപ്പെടുന്ന ഇടത് സർക്കാർ പുതിയ ഉത്തരവിലൂടെ ലൈസൻസ് നൽകുന്ന ഉത്തരവാദിത്തത്തിൽനിന്ന് പഞ്ചായത്തിനെ ഒഴിവാക്കി. മാഫിയകൾക്കുവേണ്ടി പുതിയ ഓർഡിനൻസ് ഇറക്കാൻ ഒരുങ്ങുകയാണെന്നും സമിതി പറഞ്ഞു. നെൽവയൽ നീർത്തട സംരക്ഷണനിയമം, കേരള പഞ്ചായത്തീരാജ് നിയമം, കേരള ഭൂജല നിയന്ത്രണനിയമം, ഫാക്ടറീസ് നിയമം, കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മ​െൻറ് നിയമം ഉൾപ്പെടെ ഏഴ് നിയമങ്ങളും 13 ചട്ടങ്ങളുമാണ് ഭേദഗതിചെയ്യാൻ പോകുന്നത്. ഇതിനെതിരെ പ്രതികരിക്കുന്നതിനുവേണ്ടി സംസ്ഥാനതലത്തിൽ പരിസ്ഥിതി കൂട്ടായ്മ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. ജില്ല ജനറൽ കൺവീനർ വി.കെ. സന്തോഷ്കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ചെയർമാൻ എസ്. ബാബുജി, കെ. കരുണാകരൻ പിള്ള, ടി.കെ. വിനോദൻ, ശൂരനാട് വർഗീസ്, ജയകൃഷ്ണൻ, എ.എ. കബീർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.