മരംകോച്ചുന്ന തണുപ്പിലൂടെ പൊരിയുന്ന വയറുമായി അവർ കരയണഞ്ഞു

കൊല്ലം: ശരീരം കോച്ചുന്ന തണുപ്പിൽ ഭക്ഷണമില്ലാതെ മത്സ്യത്തൊഴിലാളികൾ കിടന്നത് മൂന്ന് ദിവസം. ചൊവ്വാഴ്ച രാത്രിയിൽ നീണ്ടകരയിൽനിന്ന് മത്സ്യബന്ധനത്തിന് പോയ 'ഉത്തിരിയം മാത' വള്ളത്തിലെ തമിഴ്നാട് നിരോട് സ്വദേശികളായ വിനീത് (20), സ്റ്റീഫൻ (37), ജിജോ (20), ജനീഷ് (20), തിരുവനന്തപുരം പുല്ലുവിള സ്വദേശി ആൻറണി (37) എന്നിവരാണ് തിരിച്ചെത്തിയത്. കാറ്റിനേയും രൗദ്രമായ കടലിനേയും നേരിട്ട് മൂന്ന് ദിവസം കഴിച്ചുകൂട്ടിയ ഇവർ ശനിയാഴ്ച ഉച്ചക്കാണ് അവശനിലയിൽ മൂതാക്കര ഹാർബറിലെത്തിയത്. അഞ്ചു പേരെയും ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ചയുണ്ടായ കാറ്റിലും മഴയിലുംപെട്ട് വള്ളത്തി​െൻറ എൻജിൻ തകരാറിലാവുകയായിരുന്നു. ശക്തമായ തിരമാല വള്ളത്തിലടിച്ച് കടലിലേക്ക് വീണ ജിജോയെയും വിനോദിനെയും മറ്റുള്ളവർ വലിച്ച് കയറ്റുകയായിരുന്നു. വള്ളത്തി​െൻറ കമ്പ പൊട്ടി ആൻറണിയുടെ നെഞ്ചിലിടിക്കുകയും ചെയ്തതായി ഇവർ പറഞ്ഞു. വയർലെസ് സംവിധാനവും തകരാറിലായ ബോട്ട് കടലിൽ ഒഴുകി നടക്കുകയായിരുെന്നന്ന് ഇവർ പറഞ്ഞു. രക്ഷപ്പെടുത്താൻ ആരുമെത്തിയില്ലെന്നും പിന്നീട് വള്ളത്തിലെ ഒരു എൻജിൻ പ്രവർത്തിച്ചത് കൊണ്ട് കരക്ക് എത്തുകയായിരുെന്നന്നും രക്ഷപ്പെട്ടവർ പറയുന്നു. വെള്ളത്തിൽ കുതിർന്ന വസ്ത്രങ്ങൾ മാറ്റി പുതിയ വസ്ത്രങ്ങളും പുതപ്പുകളും അധികൃതർ ഇവർക്ക് നൽകി. രക്ഷപ്പെട്ടവരുടെ ബന്ധുക്കളും വിവരമറിഞ്ഞ് ആശുപത്രിയിലെത്തി. 10 വള്ളങ്ങൾ ആളില്ലാതെ കടലിൽ കണ്ടതായി ഇവർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.