പു​ല്ലിച്ചിറ തിര​ുനാൾ ഏഴു​മുതൽ

കൊല്ലം: പുല്ലിച്ചിറ അമലോത്ഭവമാതാ ദേവാലയത്തിലെ തിരുനാൾ മഹോത്സവം ഏഴുമുതൽ 18 വരെ നടക്കുമെന്ന് ഇടവക വികാരി ഫാ. അരുൺ ആറാടൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഏഴിന് രാവിലെ എട്ടിന് കൊടിയേറ്റ്. തുടർന്ന് േറാൾഡൻ ജോസ് ജേക്കബി​െൻറ മുഖ്യകാർമികത്വത്തിൽ തിരുനാൾ സമാരംഭ ദിവ്യബലി നടക്കും. അമലോത്ഭവ മാതാവി​െൻറ ജന്മദിനമായ എട്ടിന് രാവിലെ ഏഴിന് ആഘോഷമായ ദിവ്യബലിക്ക് ഫാ. പോൾ ആൻറണി മുല്ലശേരി നേതൃത്വം നൽകും. തടവറ പ്രേക്ഷിത സംഗമം, അൾത്താര ബാലസംഗമം, യുവജനസംഗമം തുടങ്ങിയവയും വിവിധദിവസങ്ങളിലായി നടക്കും. 15ന് ൈവകീട്ട് തിരുസ്വരൂപ പ്രദക്ഷിണം. രാത്രി പത്തിന് തിരുനാൾ മഹോത്സവ പൊന്തിഫിക്കൽ സമൂഹബലിക്ക് കൊല്ലം ബിഷപ് സ്റ്റാൻലി റോമൻ നേതൃത്വം നൽകും. 18ന് തിരുനാൾ സമാപനദിന ചടങ്ങുകൾ നടക്കും. തിരുനാളിനോടനുബന്ധിച്ച് കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. വാർത്തസമ്മേളനത്തിൽ ക്ലീറ്റസ് േലാറൻസ്, ജേക്കബ് ജോൺ, സിംസൺ എന്നിവരും പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.