'സർക്കാർ നിഷ്​ക്രിയത്വം വെളിവായി'

കൊല്ലം: ചുഴലിക്കാറ്റുമൂലം മത്സ്യത്തൊഴിലാളികൾക്ക് നേരിട്ട ദുരന്തത്തിൽനിന്ന് അവരെ രക്ഷപ്പെടുത്താൻ നേരിട്ട കാലതാമസം സർക്കാറി​െൻറ നിഷ്ക്രിയത്വം മൂലമാണെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് പ്രസ്താവനയിൽ പറഞ്ഞു. ചുഴലിക്കാറ്റിനുള്ള സാധ്യത ഉണ്ടെന്നറിഞ്ഞിട്ടും ജാഗ്രത സന്ദേശം നൽകാനോ സുരക്ഷ ഒരുക്കങ്ങൾ നടത്താനോ സർക്കാർ തയാറായില്ല. ഇത് കുറ്റകരമായ അനാസ്ഥയാണെന്നും അദ്ദേഹം ആരോപിച്ചു. വികലാംഗദിനം ബഹിഷ്കരിക്കും കൊല്ലം: ഞായറാഴ്ചത്തെ വികലാംഗദിനം ബഹിഷ്കരിക്കുമെന്ന് വികലാംഗ ഏകോപനസമിതി ഭാരവാഹികൾ അറിയിച്ചു. അധികാരികൾ തുടരുന്ന അവഗണനയിൽ പ്രതിഷേധിച്ചാണിത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.