ജില്ലയിൽ അരക്കോടിയിലേറെ രൂപയുടെ നാശനഷ്​ടം

കൊല്ലം: കനത്തകാറ്റിലും മഴയിലും ജില്ലയിൽ ഇതുവരെ 57.21 ലക്ഷം നാശനഷ്ടമുണ്ടായതായി കലക്ടർ ഡോ. എസ്. കാർത്തിേകയൻ അറിയിച്ചു. പ്രാഥമിക കണക്കുകൾ പ്രകാരം വീടുകൾ തകർന്നുണ്ടായത് 26.60 ലക്ഷം രൂപയുടെ നഷ്ടവും 30.25 ലക്ഷത്തി​െൻറ കൃഷിനാശവുമാണ്. കിണർ ഇടിഞ്ഞുതാഴ്ന്നും കാലിതൊഴുത്തുകൾ തകർന്നും 36,000 രൂപയിലധികമാണ് നഷ്ടം. ആകെ ഒമ്പത് വീടുകൾ പൂർണമായും 210 എണ്ണം ഭാഗികമായും തകർന്നു. പുനലൂരിൽ മാത്രം 148 വീടുകൾക്ക് ഭാഗികതകർച്ചയുണ്ട്, ഏഴെണ്ണം പൂർണമായും തകരുകയുംചെയ്തു. പത്തനാപുരത്ത് ഒരു വീട് പൂർണമായും നാലെണ്ണം ഭാഗികമായും തകർന്നു. കൊല്ലത്ത് 33 വീടുകൾ ഭാഗികമായി തകർന്നപ്പോൾ ഒരുവീടാണ് പൂർണമായി തകർന്നത്. കരുനാഗപ്പള്ളിയിൽ 15 വീടുകൾക്കാണ് ഭാഗികതകർച്ച നേരിട്ടത്. ജില്ലയിൽ ഒരുമരണവും മൂന്ന് പേർക്ക് പരിക്കുമുണ്ട്. നാലു ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നു. 40 കുട്ടികളടക്കം 65 കുടുംബങ്ങളിലെ 270 പേരാണ് ക്യാമ്പുകളിലുള്ളത്. പത്തനാപുരത്ത് രണ്ട് ക്യാമ്പുകളിലായി 16 കുടുംബങ്ങളും കൊല്ലത്ത് ഒരു ക്യാമ്പിൽ 21 കുടുംബങ്ങളും കരുനാഗപ്പള്ളിയിലെ ഏക ക്യാമ്പിൽ 28 കുടുംബങ്ങളുമുണ്ട്. മറ്റുള്ളവർ തിരികെ വീടുകളിലേക്ക് മടങ്ങി. ആഹാരവും ചികിത്സയും നൽകി ക്യാമ്പിലുള്ളവർക്ക് ആവശ്യമായ സഹായംനൽകിവരികയാണെന്നും ക്യാമ്പിലുള്ളവർക്ക് നില മെച്ചപ്പെടുന്നതനുസരിച്ച് വീടുകളിലേക്ക് മടങ്ങാമെന്നും കലക്ടർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.