85 തൊഴിലാളികളെ രക്ഷപ്പെടുത്തി; ഇനിയും ക​െണ്ട​േത്തണ്ടത്​​ 12 പേരെ​

കൊല്ലം: ജില്ലയിൽനിന്ന് കടലിൽ പോയവരിൽ 85 പേരെ രക്ഷിച്ചതായും ഇനിയും കെണ്ടത്താനുള്ളത് 12 പേരെ മാത്രമെന്നും അധികൃതർ. എന്നാൽ, ഇനിയും നിരവധിപേർ വരാനുണ്ടെന്നാണ് തീരവാസികൾ പറയുന്നത്. രക്ഷാപ്രവർത്തനങ്ങളെല്ലാം സജീവമെന്നാണ് ജില്ല ഭരണകൂടം പറയുന്നതെങ്കിലും രക്ഷക്കായി ആരുമെത്തിയിെല്ലന്നും കൊടും തണുപ്പും വിശന്നുവലഞ്ഞ വയറുമായി സ്വയം തുഴഞ്ഞ് വരുകയായിരുെന്നന്നുമാണ് തീരമണഞ്ഞവർ പറയുന്നത്. നീണ്ടകര തുറമുഖത്തുനിന്ന് കടലിൽ പോയ ബോട്ടുകൾ എത്രയെന്ന് അധികൃതർക്ക് കണക്കില്ല. കണ്ടെത്താനുള്ള 12 പേരും ഇതര സംസ്ഥാന തൊഴിലാളികളാണ്. ഫിഷറീസ് വകുപ്പി​െൻറ നിർദേശ പ്രകാരം മറൈൻ എൻഫോഴ്സ്മ​െൻറി​െൻറ ഒരു ബോട്ടും ബോട്ട് ഓണേഴ്സി​െൻറ സഹായത്തോടെ ലഭ്യമായ രണ്ട് ബോട്ടുകളിലുമായാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇവക്കൊപ്പം മീൻപിടിത്ത വള്ളങ്ങളും കടലിലിറങ്ങി. നീണ്ടകര നിന്ന് പോയ ബോട്ടുകളിൽ ഭൂരിഭാഗവും സുരക്ഷിതമായി തിരികെയെത്തി. ജിതിൻ, ബിനോയ് മോൻ എന്നീ രണ്ടു ബോട്ടുകൾ അപകടത്തിൽപെട്ടു. ജിതിനിലുണ്ടായിരുന്ന മൂന്ന് പേരെ രക്ഷെപ്പടുത്തി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടെയുണ്ടായിരുന്നവർക്കായി തിരച്ചിൽ തുടരുകയാണ്. ബിനോയ്മോനിലെ 11 പേരെയും രക്ഷപ്പെടുത്തി കൊല്ലത്ത് എത്തിച്ചു. സെയിൻറ് നിക്കോളാസ്, അശ്വിൻ എന്നീ ബോട്ടുകളിലെ 15 പേരെയും രക്ഷപ്പെടുത്തി കരക്കെത്തിച്ചു. കൊല്ലം കടപ്പുറത്തു നിന്ന് പോയ എല്ലാ മത്സ്യത്തൊഴിലാളികളും സുരക്ഷിതരായി തിരികെയെത്തിയിട്ടുണ്ട്. കാണാതായ വേളാങ്കണ്ണിമാതാ എന്ന ബോട്ട് എറണാകുളം മേഖലയിൽ കണ്ടെത്തി. അതിലുണ്ടായിരുന്ന നാലു പേരെ കൊല്ലത്ത് എത്തിച്ചിട്ടുമുണ്ട്. വെള്ളിയാഴ്ച കാണാതായത് 19 പേരെ മാത്രമാണെന്നാണ് അധികൃതർ അറിയിച്ചത്. എന്നാൽ, ശനിയാഴ്ച 85 പേരെ രക്ഷപ്പെടുത്തി കരെക്കത്തിച്ചിട്ടുണ്ട്. പടിഞ്ഞാറൻ കാറ്റ് ശക്തമായിരുെന്നന്നും ബോട്ടുകളും വള്ളങ്ങളും അതിൽപെട്ട് തീരത്തുനിന്ന് അകലേക്ക് പോകുകയായിരുെന്നന്നും രക്ഷപ്പെെട്ടത്തിയ തൊഴിലാളികൾ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.