സ്​റ്റുഡൻറ് പൊലീസ്​ കേഡറ്റ് പദ്ധതി വ്യാപിപ്പിക്കും ^മുഖ്യമന്ത്രി

സ്റ്റുഡൻറ് പൊലീസ് കേഡറ്റ് പദ്ധതി വ്യാപിപ്പിക്കും -മുഖ്യമന്ത്രി തിരുവനന്തപുരം: രാജ്യത്തിനാകെ മാതൃകയായ സ്റ്റുഡൻറ് പൊലീസ് കേഡറ്റ് പദ്ധതി കൂടുതൽ സ്കൂളുകളിലേക്ക് വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ സ്റ്റുഡൻറ് പൊലീസ് കേഡറ്റുകളെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇപ്പോൾ 574 സ്കൂളുകളിൽ ഈ പദ്ധതി നടപ്പാക്കുന്നുണ്ട്. ഇതിൽ 48 സ്കൂളുകൾ ഈ സർക്കാറി​െൻറ കാലത്ത് അനുവദിച്ചവയാണ്. കേരളത്തെ മാതൃകയാക്കി കേന്ദ്ര ആഭ്യന്തര വകുപ്പ് തന്നെ ഈ പദ്ധതി നടപ്പാക്കുവാൻ തീരുമാനിച്ചത് പദ്ധതിയുടെ മികവിനെയാണ് സൂചിപ്പിക്കുന്നത്. വിദ്യാഭ്യാസത്തി​െൻറ ശരിയായ ലക്ഷ്യത്തിനുതകുംവിധം വ്യക്തിത്വത്തി​െൻറ സമഗ്രമായ വികസനം ഉറപ്പാക്കുന്നതിന് ഏറെ സഹായിക്കുന്ന ഒന്നാണ് സ്റ്റുഡൻറ് പൊലീസ് കേഡറ്റ് പദ്ധതി. വിമർശനാത്മകബോധവും ക്ഷമയും പ്രശ്നങ്ങൾ പരിഹരിക്കാനുള്ള കഴിവും സഹജീവികളോടുള്ള സഹാനുഭൂതിയും തുടങ്ങിയ നല്ല ഗുണങ്ങളോടൊപ്പം ആത്മവിശ്വസം, കഠിനാധ്വാനശേഷി, മികച്ച പ്രവർത്തനങ്ങൾ ഏറ്റെടുക്കാനുള്ള കഴിവ് തുടങ്ങിയ വ്യക്തിത്വപരമായ ഗുണങ്ങളും ഈ പദ്ധതിവഴി വിദ്യാർഥികൾക്ക് ലഭിക്കുന്നുണ്ട്. ഇതോടൊപ്പം പഠനത്തിൽ കൂടുതൽ മികവു പുലർത്താനും സ്റ്റുഡൻറ് പൊലീസ് കേഡറ്റ് പദ്ധതി സഹായിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ. മുരളീധരൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ഡി.ജി.പി ലോക്നാഥ് ബെഹ്റ സ്വാഗതം ആശംസിച്ചു. എ.ഡി.ജി.പിയും എസ്.പി.സി പദ്ധതിയുടെ ചെയർമാനുമായ എസ്. ആനന്ദകൃഷ്ണൻ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ് എബ്രഹാം, കൊച്ചി റേഞ്ച് ഐ.ജി പി. വിജയൻ, തിരുവനന്തപുരം റൂറൽ എസ്.പി പി. അശോക് കുമാർ, എ.ഡി.പി.ഐ(ജനറൽ) ജസി ജോസഫ് എന്നിവർ പങ്കെടുത്തു. അസി. പൊലീസ് കമീഷണറും തിരുവനന്തപുരം സിറ്റി എസ്.പി.സി പദ്ധതിയുടെ ജില്ല നോഡൽ ഓഫിസറുമായ വി. സുരേഷ്കുമാർ നന്ദിയും പ്രകാശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.