ഹെല​െൻറ രോദനം കടലമ്മ കേട്ടു; ഉറ്റവർ സുരക്ഷിതരായി മടങ്ങിയെത്തി

കൊല്ലം: ഹെല​െൻറ ദീനരോദനം കടലമ്മ കേട്ടു. രണ്ട് മക്കളും സഹോദരി ഭർത്താവും സുരക്ഷിതരായി മടങ്ങിയെത്തി. ശനിയാഴ്ച വൈകീട്ട് ആറോടെയാണ് ജോനകപ്പുറത്തെ ഹെല​െൻറ മറിയംവില്ലയിൽ വീട്ടിലേക്ക് മക്കളായ കെജിനും കെഫ്സണും സഹോദരീ ഭർത്താവ് ആൻറണിയും മടങ്ങിയെത്തിയത്. മത്സ്യബന്ധനത്തിനുപോയ രണ്ട് മക്കളും മരുമകനും മടങ്ങിവരാത്തതിനെതുടർന്ന് കഴിഞ്ഞദിവസം ഹെല​െൻറ ഹൃദയം െപാട്ടിയുള്ള നിലവിളി ഏവരുടെയും കണ്ണുകൾ നിറച്ചിരുന്നു. ഇവർക്കൊപ്പം മൂതാക്കര സ്വദേശി ഡയാളനും രക്ഷപ്പെട്ട് മടങ്ങിയെത്തിയതോെട ജോനകപ്പുറം കടലോരം സന്തോഷ കണ്ണീർ തൂകി. കാണാതായവരെ രക്ഷപ്പെടുത്തിയെന്ന വിവരം നേരത്തേ തന്നെ വീട്ടുകാരെ വിളിച്ചറിയിച്ചിരുന്നു. ബുധനാഴ്ച പുലർച്ചെയാണ് നാലുപേരും വേളാങ്കണ്ണിമാതാ ബോട്ടിൽ കടലിൽ പോയത്. മൂന്നു ദിവസത്തോളം കടലിൽ അലഞ്ഞ ശേഷമാണ് ഇവർ വീടുകളിലെത്തിയത്. ശനിയാഴ്ച ഉച്ചക്ക് 12ന് തൃശൂരിന് സമീപംവെച്ച് നേവിയുടെ ഹെലികോപ്റ്റർ എത്തി രക്ഷപ്പെടുത്തുകയായിരുന്നു. നേവിയുടെ ആശുപത്രിയിലെത്തിച്ചെങ്കിലും തങ്ങൾക്ക് കാര്യമായ പ്രശ്നങ്ങളില്ലെന്ന് പറഞ്ഞതോടെ കൊല്ലത്തേക്ക് തിരിക്കുകയായിരുന്നു. പനി ബാധിച്ചതിനെതുടർന്ന് കെജിൻ ആശുപത്രിയിൽ ചികിത്സ തേടി. മുകേഷ് എം.എൽ.എ, മേയർ രാജേന്ദ്രബാബു, കോർപറേഷൻ പ്രതിപക്ഷ നേതാവ് എ.കെ. ഹഫീസ്, സൂരജ് രവി, ഇക്ബാൽ, മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് എം. അൻസറുദ്ദീൻ, ജില്ല സെക്രട്ടറി വരവിള നവാസ്, എം.എ. മജീദ്, എസ്.ടി.യു ജില്ല സെക്രട്ടറി സിദ്ദീഖ് കുണ്ടറ, കൊല്ലം മണ്ഡലം സെക്രട്ടറി ജംഗീഷ് ഖാൻ, ഡോ. അൻസർ എന്നിവരും രക്ഷപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.