ഓഖി ദേശീയദുരന്തമായി പ്രഖ്യാപിക്കണം: പ്രധാനമന്ത്രിക്ക് ചെന്നിത്തലയുടെ കത്ത്

തിരുവനന്തപുരം: തമിഴ്‌നാട്ടിലെ കന്യാകുമാരി, കേരളം, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ കനത്ത നാശനഷ്ടമുണ്ടാക്കിയ ഓഖി ചുഴലിക്കൊടുങ്കാറ്റിനെ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രിക്ക് കത്തയച്ചു. ഈ മൂന്നിടങ്ങളിലേക്കും അടിയന്തര സഹായം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. സംസ്ഥാനെത്ത ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെ ഏകോപനമില്ലായ്മ എല്ലാം അവതാളത്തിലാക്കിയെന്ന് തിരുവനന്തപുരത്തെ ദുരിതബാധിത മേഖലകള്‍ സന്ദര്‍ശിച്ചശേഷം അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും തമ്മിലുള്ള അഭിപ്രായഭിന്നത ഏകോപനത്തെ ബാധിക്കുന്നു. ഉറ്റവരെ കാണാതായവരോട് വിവരങ്ങള്‍ അറിയിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. പരിക്കേറ്റവര്‍ക്ക് പ്രഖ്യാപിച്ച ധനസഹായം കുറവാണ്. അത് കുറഞ്ഞത് 50,000 രൂപയാക്കണം. കടല്‍തീരത്തെ മൊത്തം ആളുകള്‍ക്കും സൗജന്യ റേഷന്‍ നല്‍കണം. രൂക്ഷമായ കടലാക്രമണമുള്ളയിടങ്ങളിൽ കടല്‍ഭിത്തിയോ പുലിമുട്ടോ നിർമിക്കണം. കടല്‍തീരത്ത് മാത്രമല്ല സംസ്ഥാനത്തി​െൻറ മറ്റ് ഭാഗങ്ങളിലും നാശനഷ്ടങ്ങളുണ്ട്. ഇവയുടെയെല്ലാം കണക്കെടുത്ത് നഷ്ടപരിഹാരം നല്‍കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.