വിട്ടുനിൽക്കുന്നത് ബഹിഷ്കരണമല്ലെന്നും നിലപാടിലെ വ്യത്യാസങ്ങൾ മുന്നണിയെ ബാധിക്കില്ലെന്നും മന്ത്രി കെ. രാജു

കുണ്ടറ: മന്ത്രിസഭയോഗത്തിൽനിന്ന് താൻ ഉൾപ്പെടെയുള്ള മന്ത്രിമാർ വിട്ടുനിന്നത് ബഹിഷ്കരണമല്ലെന്നും അത് മന്ത്രിസഭയുടെ തീരുമാനങ്ങളെ ചോദ്യം ചെയ്യലല്ലെന്നും മന്ത്രി കെ. രാജു. സി.പി.ഐ കുണ്ടറ മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അത് നാല് മന്ത്രിമാരുടെ തീരുമാനമായിരുന്നില്ല, സി.പി.ഐയുടെ തീരുമാനമായിരുന്നു. തീരുമാനം അസാധാരണമാണ്. അത് അസാധാരണമായ സാഹചര്യം ഉണ്ടായതുകൊണ്ടാണ്. രണ്ട് ഹൈകോടതി ജഡ്ജിമാർ ഒരു മന്ത്രിയെ കുറ്റക്കാരനെന്ന് കണ്ടെത്തിയിട്ടും ആരോപണവിധേയനൊപ്പം മന്ത്രിസഭയോഗത്തിലിരിക്കുന്നത് ധാർമികമായി ശരിയല്ല. ഇതൊന്നും മുന്നണി പ്രവർത്തനത്തെ ബാധിക്കില്ല. നിലപാടിലെ വ്യത്യാസങ്ങൾ ചർച്ച ചെയ്യാനുള്ളതാണ്. ബി.ജെ.പി ഭരണം രാജ്യത്ത് വർഗീയ ധ്രുവീകരണം നടത്തുകവഴി ഫാഷിസ്റ്റ് നിലപാടുകൾ വ്യാപിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന എക്സി. അംഗം പി. പ്രസാദ് രാഷ്ട്രീയ റിപ്പോർട്ട് അവതരിപ്പിച്ചു. ആർ. ശിവശങ്കരപ്പിള്ള, ആർ. ഷംനാൽ, പി. ജോസഫ്, വി. സിന്ധുരാജേന്ദ്രൻ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. പ്രഫ. വെളിയം രാജൻ, എൻ. അനിരുദ്ധൻ, ജെ. ചിഞ്ചുറാണി, ആർ. രാജേന്ദ്രൻ, എ. േഗ്രഷ്യസ്, ആർ.എസ്. അനിൽ, കെ.എസ്. ഇന്ദുശേഖരൻനായർ, എ. ഫസലുദ്ദീൻ ഹക്ക്, എൻ. ചന്ദ്രശേഖരപിള്ള, മണ്ഡലം സെക്രട്ടറി മുളവന രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. ഞായറാഴ്ച വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി കെ. പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.