പ്രഫ. എൻ.എ. കരീം അവാർഡ്​ എം.എസ്​. ഫൈസൽഖാന്​ സമ്മാനിച്ചു

തിരുവനന്തപുരം: വക്കം മൗലവി ഫൗണ്ടേഷൻ ട്രസ്റ്റ് ഏർപ്പെടുത്തിയ പ്രഫ. എൻ.എ. കരീം അവാർഡ് നൂറുൽ ഇസ്ലാം യൂനിവേഴ്സിറ്റി െപ്രാ വൈസ് ചാൻസലറും നിംസ് മെഡിസിറ്റി എം.ഡിയുമായ എം.എസ്. ഫൈസൽഖാന് കെ. മുരളീധരൻ എം.എൽ.എ സമ്മാനിച്ചു. സാമൂഹിക പരിഷ്കർത്താക്കൾക്ക് ഉണ്ടായിരുന്ന പരസ്പരം സ്നേഹം അവരുടെ പിൻഗാമികൾക്ക് ഇല്ലാതെപോയെന്ന് കെ. മുരളീധരൻ പറഞ്ഞു. വക്കം മൗലവി ഫൗണ്ടേഷൻ ട്രസ്റ്റ് പ്രസിഡൻറ് വി.കെ. ദാമോദരൻ, സെക്രട്ടറി കായംകുളം യൂനസ്, ചെയർമാൻ സുബൈർഖാൻ തുടങ്ങിയവർ സംസാരിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. വക്കം അബ്ദുൽ ഖാദർ മൗലവിയുടെ ശരിയായ ഛായാചിത്രത്തി​െൻറ അനാച്ഛാദനം നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.