'ദുരന്ത ലഘൂകരണ സാങ്കൽപിക കാഡർ': ഉ​േ​ദ്യാഗസ്​ഥ പട്ടിക 31നകം നൽകാൻ നിർദേശം

കൊല്ലം: ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് എല്ലാ പ്രധാന വകുപ്പുകളിലും രൂപവത്കരിക്കുന്ന 'സാങ്കൽപിക ദുരന്ത ലഘൂകരണ കാഡർ' രൂപവത്കരണത്തിന് സർക്കാർ നടപടികൾ വേഗത്തിലാക്കി. ദീർഘകാലാടിസ്ഥാനത്തിൽ ദുരന്തലഘൂകരണം ഒാരോ വകുപ്പി​െൻറയും പ്രവർത്തനത്തി​െൻറ ഭാഗമാക്കുകയാണ് ലക്ഷ്യം. ഇതിനായി അതത് േമഖലയിൽ സാേങ്കതിക വൈദഗ്ധ്യവും താൽപര്യവുമുള്ള ഉദ്യോഗസ്ഥെര തുടർച്ചയായി പരിശീലിപ്പിക്കുകയും ചുമതലപ്പെടുത്തുകയും ചെയ്യും. ദുരന്തലഘൂകരണ പദ്ധതിപ്രകാരം റവന്യൂ, കൃഷി, ജലസേചനം, ജലഅതോറിറ്റി, ഭൂജലം, മത്സ്യബന്ധനം, ആരോഗ്യം, മൈനിങ് ആൻഡ് ജിയോളജി, വ്യവസായം, വനം, തുറമുഖം, ഭക്ഷ്യപൊതുവിതരണം തുടങ്ങിയ 25 വകുപ്പുകളിലാണ് 'സാങ്കൽപിക കാഡർ' സൃഷ്ടിക്കാൻ നടപടി തുടങ്ങിയത്. എല്ലാ ജില്ലയിലും പ്രവർത്തിക്കാൻ ഒാരോ ഉദ്യോഗസ്ഥ​െൻറയും സംസ്ഥാനതലത്തിൽ പ്രവർത്തിക്കാൻ ഒരു ഉദ്യോഗസ്ഥ​െൻറയും പേരുവിവരങ്ങൾ നൽകാനാണ് വകുപ്പുകേളാട് അഡീഷനൽ ചീഫ് സെക്രട്ടറി നിർദേശിച്ചിരിക്കുന്നത്. പദ്ധതിയിൽെപടുത്തിയിട്ടുള്ള 25 വകുപ്പുകളുടെയും മേധാവികളും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്കാണ് പേര് നൽകേണ്ടത്. 20 വർഷം സർവിസ് ശേഷിക്കുന്ന ഉദ്യോഗസ്ഥരെയാകും ഇത്തരത്തിൽ തെരഞ്ഞെടുക്കുക. അടിയന്തര സാഹചര്യങ്ങളിൽ പ്രവർത്തിക്കാൻ സന്നദ്ധതയുള്ളവരായിരിക്കണം. 'സാങ്കൽപിക കാഡർ' എന്ന വ്യവസ്ഥയിൽ നിയമിക്കുന്നതിനാൽ പ്രത്യേക സാമ്പത്തിക അലവൻസ് നൽകില്ല. ദുരന്തലഘൂകരണ പദ്ധതി തയാറാക്കുന്നതിന് ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രവർത്തനങ്ങളെ സഹായിക്കൽ, അടിയന്തരഘട്ടങ്ങളിലെ പ്രവർത്തനങ്ങളുടെ ഏകോപനം തുടങ്ങിയ ചുമതലകൾ ഇത്തരത്തിൽ നിേയാഗിക്കപ്പെടുന്ന ഉദ്യോഗസ്ഥർക്കുണ്ടാവും. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് അതത് മേഖലയിലെ ദുരന്തലഘൂകരണ പ്രവർത്തനങ്ങൾക്ക് ദേശീയ, അന്തർദേശീയ പരിശീലനങ്ങൾ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വഴി ലഭ്യമാക്കാനും തീരുമാനിച്ചിട്ടുണ്ട്. എസ്. ഷാജിലാൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.