ഡി.വൈ.എഫ്.ഐ ബ്ലോക്ക് കൺവെൻഷൻ

എഴുകോൺ: ഡി.വൈ.എഫ്.ഐ നെടുവത്തൂർ ബ്ലോക്ക് കൺവെൻഷൻ ജില്ല പ്രസിഡൻറ് എസ്.ആർ. അരുൺ ബാബു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് ജെ. അനുരൂപ് അധ്യക്ഷത വഹിച്ചു. ആർ. പ്രശാന്ത് രക്തസാക്ഷി പ്രമേയവും, ഹരികുമാർ അനുശോചനപ്രമേയവും അവതരിപ്പിച്ചു. ജെ. അനുരൂപ് പതാക ഉയർത്തി. ബ്ലോക്ക് സെക്രട്ടറി എ. അഭിലാഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സി.പി.എം ജില്ല കമ്മിറ്റിയംഗം പി.എ. എബ്രഹാം, നെടുവത്തൂർ ഏരിയ സെക്രട്ടറി പി. തങ്കപ്പൻപിള്ള, ഏരിയ കമ്മിറ്റി അംഗങ്ങളായ ആർ. സത്യശീലൻ, ബി. സനൽകുമാർ, ആർ. പ്രേമചന്ദ്രൻ, ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രേട്ടറിയറ്റംഗം ചിന്താ െജറോം, ജില്ല വൈസ് പ്രസിഡൻറ് ബിനു എന്നിവർ സംസാരിച്ചു. സി.പി.എം വെളിയം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ. ഷാജി സ്വാഗതവും പി. ചന്ദു നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ജെ. അനുരൂപ് (പ്രസി.), പി. ചന്ദു, വി.ആർ. വിപിൻ, യു.ആർ. രജു (വൈ. പ്രസി.), എ. അഭിലാഷ് (സെക്ര.), ആർ. പ്രശാന്ത്, എ. പ്രബിത്, എ.എസ്. അനീഷ് (ജോ. സെക്ര.), ആർ.എസ്. രതീഷ് കുമാർ (ട്രഷ.). ഓടനാവട്ടം കളപ്പിലയിൽ വയൽനികത്തൽ തകൃതി --കൃഷിചെയ്യാനെന്ന വ്യാജേനയാണ് വയൽ നികത്തൽ നടക്കുന്നത്--രാത്രിയിൽ ടിപ്പർ ലോറികളിൽ കൊണ്ടുവരുന്ന മണ്ണ് ഉപയോഗിച്ചാണ് നെൽവയൽ നികത്തുന്നത് വെളിയം: ഓടനാവട്ടം കളപ്പിലയിൽ വയൽ നികത്തൽ തകൃതിയായി നടന്നിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന് ആക്ഷേപം. രാത്രിയിൽ ടിപ്പർ ലോറികളിൽ കൊണ്ടുവരുന്ന മണ്ണ് ഉപയോഗിച്ചാണ് നെൽവയൽ നികത്തുന്നത്. വയൽ നികത്തിയോടെ ചാലുകൾ വഴിയുള്ള നീരൊഴുക്കും മൂടപ്പെട്ടു. ഇതുമൂലം നിരവധി കർഷകർ പ്രതിസന്ധിയിലായിട്ടുണ്ട്. കൃഷി ചെയ്യാനെന്ന വ്യാജേനയാണ് വയൽനികത്തൽ നടക്കുന്നത്. വേനൽശക്തമായ സമയത്ത് പ്രദേശത്ത് കടുത്ത കുടിവെള്ളക്ഷാമം അനുഭവപ്പെടുമ്പോഴാണ് വയൽനികത്തൽ നടക്കുന്നത്. ഇവിടെ മണ്ണ് മാഫിയയെ പൊലീസ് സഹായിക്കുന്നുണ്ടെന്ന ആരോപണം ശക്തമാണ്. കെ.ഐ.പി കനാൽ വഴി ജലം തുറന്നുവിട്ടത് കൃഷിചെയ്ത പാടത്ത് എത്താറുണ്ട്. ഉൾഭാഗത്തേക്ക് ചാലുകൾ വഴിയാണ് ജലം ലഭിച്ചുകൊണ്ടിരുന്നത്. ഇങ്ങനെ വെള്ളം ലഭിക്കുന്ന സാഹചര്യമാണ് നികത്തൽമൂലം ഇല്ലാതായത്. പൂയപ്പള്ളിയിൽ ഓയൂർ-കൊട്ടാരക്കര റോഡി​െൻറ കുരിശുംമൂട് ഭാഗത്തേക്ക് പോകുന്ന വശത്തെ ഏക്കറോളം വയലുകൾ മണ്ണിട്ട് നികത്തിയ നിലയിലാണ്. ഇതി​െൻറ സമീപത്തായിട്ട് പൂയപ്പള്ളി പൊലീസ് സ്റ്റേഷൻ ഉണ്ടെങ്കിലും അധികൃതർ നിഷ്ക്രിയരാണ്. പൊലീസ് സ്റ്റേഷന് മുമ്പിലെ വയൽ മണ്ണിട്ട് നികത്തി അനധികൃത റിസോർട്ട് പണിതതിനെതിരെ നടപടിയും ഉണ്ടായിട്ടില്ല. നെടുമൺകാവ് പെട്രോൾ പമ്പിന് സമീപത്തെ ചെറുതോടും വയലും മൂന്ന് വർഷം മുമ്പ് നികത്തിയിരുന്നു. ഇത് പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി പ്രവർത്തകരും നാട്ടുകാരും ആർ.ഡി.ഒക്ക് പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. വ്യാപാരി വ്യവസായി ഏകോപനസമിതി സമ്മേളനം ഇന്ന്; ചേരിതിരിവ് രൂക്ഷം ---------------------------------------------------------- കൊട്ടാരക്കര: വ്യാപാരി വ്യവസായി ഏകോപനസമിതി കൊട്ടാരക്കര യൂനിറ്റ് സമ്മേളനം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് കൊട്ടാരക്കര വ്യാപാര ഭവനിൽ നടക്കും. പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടക്കും. ചേരി തിരിഞ്ഞ് രണ്ട് വിഭാഗങ്ങളായാണ് മത്സരം. യൂനിറ്റിൽ വിള്ളൽ ഉണ്ടാക്കാൻ വേണ്ടി വ്യാപാരി വ്യവസായി സംരക്ഷണസമിതിയെന്ന പേരിൽ ഒരുവിഭാഗം നോട്ടീസ് വിതരണം ചെയ്തിരുന്നു. ഇതിനെ തുടർന്ന് മറുവിഭാഗം ശനിയാഴ്ച വാർത്തസമ്മേളനം നടത്തി വിശദീകരണം നൽകുകയുണ്ടായി. തങ്ങളാണ് ഔദ്യോഗിക വിഭാഗമെന്നും അവർ അവകാശപ്പെട്ടു. തങ്ങൾ മെച്ചപ്പെട്ട നിലയിലുള്ള പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. അല്ലാതെയുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും, സംഘടന ശിഥിലമാക്കാൻ ശ്രമിക്കുന്നവരെ തിരിച്ചറിയണമെന്നും അവർ പറഞ്ഞു. യൂനിറ്റ് ഭാരവാഹികളായ പ്രസിഡൻറ് എം. ഷാഹുദീൻ, ജനറൽ സെക്രട്ടറി പി.കെ. ജോൺസൻ, ട്രഷറർ സി.എച്ച്. മോഹൻ ദാസ് എന്നിവരായിരുന്നു വാർത്തസമ്മേളനത്തിൽ പങ്കെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.