'അസത്യങ്ങളുടെ ചരിത്രം രചിക്കാൻ ബി.ജെ.പി ശ്രമിക്കുന്നു'

പത്തനാപുരം: ചരിത്രത്തെ കാവിപുതപ്പിച്ചും ചരിത്രസത്യങ്ങളെ തമസ്കരിച്ചും അസത്യങ്ങളുടെ ചരിത്രം രചിക്കാൻ ബി.ജെ.പി സർക്കാർ ശ്രമംനടത്തുന്നതായി സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി കെ. പ്രകാശ് ബാബു. സി.പി.ഐ പത്തനാപുരം മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മന്ത്രി കെ. രാജു, കെ.ആർ. ചന്ദ്രമോഹൻ, എൻ. അനിരുദ്ധൻ, എച്ച്. രാജീവൻ, എസ്. വേണുഗോപാൽ, എം. ജിയാസുദീൻ, ബി. രാജേഷ്, എസ്.എം. ഷെരീഫ് എന്നിവർ സംസാരിച്ചു. ഓണം--ഈദ്--കേരളപ്പിറവി ആഘോഷം കടയ്ക്കൽ:- കടയ്ക്കൽ, ചിതറ, കുമ്മിൾ, ഇട്ടിവ, നിലമേൽ പഞ്ചായത്തുകളിലും സമീപപ്രദേശങ്ങളിലുമുള്ള പ്രവാസികളുടെ കൂട്ടായ്മയായ 'ഒരുമ'യുടെ ഓണം-ഈദ്--കേരളപ്പിറവി ആഘോഷങ്ങൾ ഷാർജ എക്‌സ്‌പോ സ​െൻററിൽ വിവിധ കലാസാംസ്‌കാരിക പരിപാടികളോടെ നടത്തി. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ് വൈ.എ. റഹിം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ബിജു സോമൻ അധ്യക്ഷത വഹിച്ചു. മാധ്യമപ്രവർത്തക ആശാ വിനോദിനേയും ലിംകാ ബുക്ക് ഓഫ് വേൾഡ് റെക്കോഡ് ജേതാവ് സുധീഷിനെയും ആദരിച്ചു. 'ഒരുമ' യുടെ കാരുണ്യപ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള ധനശേഖരണാർഥം ഷൈമ ഷിബു, കവിത ചിത്രകാരികളുടെ ചിത്രപ്രദർശനവും വിൽപനയും ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. ഒരുമ അംഗങ്ങളുടെ നേതൃത്വത്തിൽ കടയ്ക്കൽ കേന്ദ്രമായി പ്രവർത്തിക്കുന്ന 'അക്ഷരം സ​െൻറർ' ഒരുക്കിയ നോർക്ക കൗണ്ടറിലൂടെ നോർക്കയിലേക്കും കേരള പ്രവാസി ക്ഷേമനിധിയിലേക്കും അപേക്ഷ സമർപ്പിക്കാൻ അവസരമൊരുക്കിയിരുന്നു. നോർക്കയിൽനിന്ന് ലഭിച്ച നൂറോളം ഐഡൻറിറ്റി കാർഡുകളും വിതരണംചെയ്തു. ബൈജു കരുണാകരൻ, പ്രമീഷ് സത്യൻ, സജീർ കുമ്മിൾ എന്നിവർ നോർക്ക കൗണ്ടറിന് നേതൃത്വംനൽകി. അറുന്നൂറോളം പേർക്ക് ഓണസദ്യ ഒരുക്കിയ ഒരുമയുടെ ആഘോഷങ്ങൾക്ക് ഭാരവാഹികളായ പ്രസിഡൻറ് ഷിബു ഗോപാലകൃഷ്ണൻ, വൈസ് പ്രസിഡൻറ് നവാസ്, സെക്രട്ടറി വി.പി. സുരേഷ്, ജോയൻറ് സെക്രട്ടറി ബിജു, ട്രഷറർ ഷിബു സൈപം, മുൻ പ്രസിഡൻറ് ഋഷികേശൻ നായർ, മുൻ സെക്രട്ടറി മനു രഘുവരൻ, പ്രോഗ്രാം കോഓഡിനേറ്റേഴ്‌സ് ആയ ഗോപൻ, ഷൈമ, സൗമ്യ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.