തുമ്പയിൽ ബോട്ട്​ കരക്കടിഞ്ഞു

പുതുക്കുറിച്ചി-പെരുമാതുറ മേഖലയിൽ ബോട്ടുകൾ തകർന്നു കഴക്കൂട്ടം: പെരുമാതുറ-തുമ്പ-പുതുക്കുറിച്ചി മേഖലകളിൽ കടലാക്രമണം ശക്തം. തുമ്പയിൽ വെള്ളിയാഴ്ച പുലർച്ചെ ബോട്ട് കരക്കടിഞ്ഞു. ആൾക്കാരില്ലാതെ കരക്കടിഞ്ഞ ബോട്ട് നാട്ടുകാർ കരക്ക് കയറ്റി. കുളച്ചൽ സ്വദേശിയുടെ ൈക്രസ്റ്റ് എന്ന ബോട്ടാണ് കരക്കടിഞ്ഞത്. ബോട്ടിലുണ്ടായിരുന്നവർ േനരത്തെ രക്ഷെപ്പട്ടിരുന്നു. െപരുമാതുറ-പുതുക്കുറിച്ചി േമഖലകളിൽ നാല് പരമ്പരാഗത മത്സ്യബന്ധന വള്ളങ്ങൾ തകർന്നു. പുതുക്കുറിച്ചി സ്വദേശികളായ നവാസ്, ഹജ്ജ് മുഹമ്മദ്, ശൗക്കുഞ്ഞ്, അബ്ദുറബ്ബ് എന്നിവരുടെ വള്ളങ്ങളാണ് തകർന്നത്. പ്രദേശം ഡെപ്യൂട്ടി സ്പീക്കർ വി. ശശി സന്ദർശിച്ചു. മാധ്യമം ആഴ്ചപ്പതിപ്പ് 'വെളിച്ചം' ജില്ലതല ഉദ്ഘാടനം ഇന്ന് തിരുവനന്തപുരം: മാധ്യമം ആഴ്ചപ്പതിപ്പ് വെളിച്ചം ജില്ലതല ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ പത്തിന് അൽ-ഉദ്മാൻ പബ്ലിക് സ്കൂൾ ഒാഡിറ്റോറിയത്തിൽ ശാന്തിഗിരി ആശ്രമം ഒാർഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്യും. എ.ജെ. ഗ്രൂപ് ഒാഫ് ഇൻസ്റ്റിറ്റ്യൂഷൻ എം.ഡി സുധി ജബ്ബാർ അധ്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.