കർഷകർക്ക് ഇരുട്ടടി, റവന്യൂ റിക്കവറി പിരിവ്: പ്രത്യേക ഊർജിത യത്നത്തിന് ഉത്തരവ്

തിരുവനന്തപുരം: ലാൻഡ് റവന്യൂ/റവന്യൂ റിക്കവറി പിരിവ് നടത്തുന്നതിന് പ്രത്യേക ഊർജിത യത്നത്തിന് റവന്യൂ വകുപ്പി​െൻറ ഉത്തരവ്. 2018 മാർച്ച് 31വരെ കലക്ടര്‍മാരുടെ നേതൃത്വത്തില്‍ റവന്യൂ റിക്കവറി നടപടി ഊര്‍ജിതമായി നടത്താനാണ് അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ ഉത്തരവിട്ടത്. സംസ്ഥാനം വരള്‍ച്ച ബാധിത പ്രദേശമായി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചതിനു പിന്നാലെയുള്ള റിക്കവറി നടപടി കർഷകർക്ക് ഇരുട്ടടിയാവും. ഉത്തരവ് അനുസരിച്ചുള്ള റിക്കവറി നടപടിക്കുള്ള കോടതി സ്റ്റേ ഒഴിവാക്കുന്നതിന് കലക്ടര്‍മാര്‍ അഡ്വ. ജനറലുമായി ബന്ധപ്പെടണം. കലക്‌ടര്‍മാര്‍ രണ്ടാഴ്‌ച കൂടുമ്പോള്‍ നടപടി അവലോകനം ചെയ്‌ത്‌ മാസവും സര്‍ക്കാറിനു പുരോഗതി റിപ്പോര്‍ട്ട്‌ നല്‍കണം. റവന്യൂ റിക്കവറി സംബന്ധിച്ച് സര്‍ക്കാര്‍ സ്‌റ്റേ നല്‍കിയതും ഗഡുക്കളായി തുക തിരിച്ചടയ്ക്കാന്‍ സാവകാശം നല്‍കിയതുമായ കേസുകളില്‍ നിബന്ധനകള്‍ ലംഘിച്ചിട്ടുണ്ടെങ്കില്‍ സര്‍ക്കാറിനു റിപ്പോര്‍ട്ട്‌ ചെയ്യണം. സ്‌റ്റേ നീക്കിക്കിട്ടാന്‍ സത്വരനടപടി സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ട്‌. അപ്പീൽ അധികാരികളുടെ പരിഗണനയിലിരിക്കുന്ന കേസുകൾ സമയബന്ധിതമായി തീർപ്പുകൽപിക്കുന്നതിൽ ആവശ്യമായ നടപടി സ്വീകരിക്കേണ്ടതും കലക്ടർമാരുടെ ചുമതലയാണ്. റിക്കവറി നടത്തുന്നതിനും മറ്റും സർക്കാർ വാഹനങ്ങൾ ലഭിച്ചില്ലെങ്കിൽ സർക്കാർ ഉത്തരവ് അനുസരിച്ച് യുനിസെഫ് ഒഴികെയുള്ള മറ്റ് വകുപ്പുകളുടെ വാഹനങ്ങൾ ഉപയോഗിക്കാം. സർക്കാർ നിശ്ചയിച്ച നിരക്കിൽ വാഹനങ്ങൾ വാടകക്ക് എടുക്കുന്നതിനും അനുമതി നൽകി. ലാൻഡ് റവന്യൂ കമീഷണറുടെ റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിലാണ് റവന്യൂ വകുപ്പി​െൻറ ഉത്തരവ്. സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ രണ്ടാഴ്ചയിലൊരിക്കലും ധനകാര്യ അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ മാസത്തിലൊരിക്കലും അവലോകനം നടത്തും. ധനകാര്യ സ്ഥാപനങ്ങളില്‍നിന്ന് വായ്‌പയെടുത്ത്‌ കുടിശ്ശികയായ കര്‍ഷകരും കുടിശ്ശിക യജ്‌ഞത്തില്‍ കുടുങ്ങും. കഴിഞ്ഞ 10 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണാണ്‌ ഇക്കുറി ഉണ്ടായത്‌. മഴയുടെ കുറവ്‌ ഏറെ ബാധിച്ചതു വയനാട്‌ ജില്ലയെയാണ്‌ 60 ശതമാനം. ഇതു കാര്‍ഷിക മേഖലയെ പ്രതിസന്ധിയിലാക്കിയെന്ന് കൃഷി ഡയറക്‌ടറേറ്റ്‌ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. അതേസമയം, സംസ്ഥാനത്തി​െൻറ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ കുടിശ്ശിക പിരിവ് ഊര്‍ജിതമാക്കുന്നതി​െൻറ ഭാഗമായാണു നടപടിയെന്നാണ് വിശദീകരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.