ശ്രീകണ്ഠേശ്വരത്ത് സി.പി.എം-^ആർ.എസ്​.എസ്​ സംഘർഷം

ശ്രീകണ്ഠേശ്വരത്ത് സി.പി.എം--ആർ.എസ്.എസ് സംഘർഷം തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് സി.പി.എം--ആർ.എസ്.എസ് സംഘർഷം. അഞ്ച് ആർ.എസ്.എസ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. ആർ.എസ്.എസ്-, ബി.ജെ.പി പ്രവർത്തകർ പേട്ട പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. ശ്രീകണ്ഠേശ്വരം ക്ഷേത്രവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് വെള്ളിയാഴ്ച രാത്രിയാണ് സി.പി.എം--ആർ.എസ്.എസ് സംഘർഷാവസ്ഥ ഉണ്ടായത്. ഒരു സി.പി.എം പ്രവർത്തകന് മർദനം ഏറ്റതായും കൊടിമരങ്ങൾ നശിപ്പിച്ചതായും പരാതി ഉണ്ടായി. തുടർന്നാണ് ശനിയാഴ്ച ആർ.എസ്.എസ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തത്. സതീഷ്, പ്രകാശ്, ശരത്, ബാലമുരളി, പ്രദീപ് എന്നീ അഞ്ചുപേർക്കെതിരെയും കണ്ടാലറിയാവുന്ന 10 പേർക്കെതിരെയുമാണ് കേസ്. തങ്ങൾ നൽകിയ പരാതിയിൽ നടപടി എടുത്തില്ലെന്നും പ്രവർത്തകരുടെ വീട്ടിൽ കയറി പൊലീസ് അതിക്രമം കാട്ടുന്നു എന്നും ആരോപിച്ചാണ് ആർ.എസ്.എസ്--ബി.ജെ.പി പ്രവർത്തകർ പേട്ട പൊലീസ് സ്റ്റേഷൻ ഉപരോധിച്ചത്. ശനിയാഴ്ച രാത്രി നടന്ന പ്രതിഷേധത്തിൽ ബി.ജെ.പി ജില്ല പ്രസിഡൻറ് സുരേഷ്, വൈസ് പ്രസിഡൻറ് പൂന്തുറ ശ്രീകുമാർ, ഹിന്ദു ഐക്യവേദി ജില്ല സെക്രട്ടറി തമ്പാനൂർ സന്ദീപ് എന്നിവർ സംസാരിച്ചു. ആർ.എസ്.എസ്--ബി.ജെ.പി ആക്രമണത്തിൽ പ്രതിഷേധിച്ച് സി.പി.എം പ്രതിഷേധ ജാഥയും നടത്തി. ഈ സാഹചര്യത്തിൽ സ്ഥലത്ത് സംഘർഷം തുടരാതിരിക്കാൻ ജാഗ്രത പുലർത്തുന്നതായി പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.