നെയ്യാര്‍ഡാം പൊലീസ് സ്‌റ്റേഷനിലെത്താൻ വള്ളം വേണം

കാട്ടാക്കട: കനത്തമഴയെ തുടർന്ന് നെയ്യാര്‍ഡാം പൊലീസ് സ്‌റ്റേഷന്‍ വെള്ളത്താൽ ചുറ്റപ്പെട്ട നിലയിലായി. രണ്ടുദിവസമായി പെയ്ത കനത്ത മഴയിൽ പൊലീസ് സ്‌റ്റേഷൻ കെട്ടിടവും ക്വാർട്ടേഴ്സും ചോർന്നൊലിക്കുകയാണ്. മഴ കനത്താല്‍ പരിസരം വെള്ളംനിറഞ്ഞ് സ്റ്റേഷനില്‍ പ്രവേശിക്കാനാകാത്ത സ്ഥിതിയിലാകുന്നത് പതിവാണ്. പൊലീസ് ഉദ്യോഗസ്ഥര്‍ക്കായുള്ള ക്വാര്‍ട്ടേഴ്സി​െൻറ അവസ്ഥയും ദയനീയമാണ്. ചോര്‍ന്നൊലിക്കുന്ന മുറികളിലാണ് പൊലീസുകാരുടെ താമസം. പൊലീസ് സ്‌റ്റേഷന്‍ കെട്ടിടം അറ്റകുറ്റപ്പണി ചെയ്യാൻ ജനപ്രതിനിധികളുടെ സഹായം തേടിയെങ്കിലും പരിഗണിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. തൊട്ടടുത്ത് ടൂറിസം പൊലീസ് സ്‌റ്റേഷനായി പണിത കെട്ടിടം ഇപ്പോഴും ഉപയോഗിക്കാതെ കിടക്കുന്നുമുണ്ട്. ഇതും ഉപയോഗപ്പെടുത്തുന്നില്ല. ശനിയാഴ്ച മഴ കുറഞ്ഞതോടെ സ്‌റ്റേഷൻ മുറ്റത്തെ വെള്ളക്കെട്ട് മാറിയെങ്കിലും പരിസരം ചളിക്കുളമായ അവസ്ഥയിലാണ്. കെട്ടിടങ്ങള്‍ അറ്റകുറ്റപ്പണികള്‍ നടത്തി അപകടരഹിതമാക്കാനും ഇനിയും വൈകിയാല്‍ വന്‍ അപകടത്തിന് പൊലീസ് സ്‌റ്റേഷന്‍ സാക്ഷ്യംവഹിക്കേണ്ടിവരും. ചിത്രം- വെള്ളക്കെട്ടായ നെയ്യാർഡാം പൊലീസ് സ്‌റ്റേഷൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.