സി.പി.എം ഏരിയ സമ്മേളനം: മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കിളിമാനൂർ: സി.പി.എം കിളിമാനൂർ ഏരിയ സമ്മേളനത്തി​െൻറ ഭാഗമായി നഗരൂർ തേക്കിൻകാട് വി.എസ്.എൽ.പി.എസിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കെ.എം. ജയദേവൻ മാസ്റ്റർ സ്മാരക പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റി, വർക്കല ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ എന്നിവയുടെ ആഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗം ബി.പി. മുരളി ഉദ്ഘാടനം ചെയ്തു. സൊസൈറ്റി വൈസ് പ്രസിഡൻറ് ഡി. സ്മിത അധ്യക്ഷത വഹിച്ചു. ജയദേവൻ മാസ്റ്റർ സൊസൈറ്റിയുടെ നഗരൂർ പഞ്ചായത്തിലെ പ്രവർത്തനോദ്ഘാടനവും നിർധന കിടപ്പുരോഗികളെ ഏറ്റെടുക്കൽ പ്രഖ്യാപനവും ധനസഹായ വിതരണവും സൊസൈറ്റി പ്രസിഡൻറ് മടവൂർ അനിൽകുമാർ നിർവഹിച്ചു. സൊസൈറ്റി സെക്രട്ടറി എം. ഷാജഹാൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. സുഭാഷ്, നഗരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം. രഘു, എസ്. നോവൽ രാജ്, ഡോ. നന്ദന, ഡോ. ഗൗതം, ഡോ. പ്രമീള തുടങ്ങിയവർ സംസാരിച്ചു. സി.പി.എം നഗരൂർ ലോക്കൽ സെക്രട്ടറി എം. ഷിബു സ്വാഗതവും എസ്. ഷാജഹാൻ നന്ദിയും പറഞ്ഞു. ചിത്രം അടിക്കുറിപ്പ് സി.പി.എം ഏരിയ സമ്മേളന ഭാഗമായുള്ള മെഡിക്കൽ ക്യാമ്പ് ബി.പി. മുരളി ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.