മഴ

കടയ്ക്കൽ: ശക്തമായ കാറ്റിലും യിലും മലേയാരമേഖലയിൽ വ്യാപകനാശം. മടത്തറ ശാസ്താംനടയിൽ മരങ്ങൾ ഒടിഞ്ഞുവീണ് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ശാസ്താംനടയിലേക്ക് യാത്രക്കാരുമായി പോയ കെ.എസ്.ആർ.ടി.സി ബസ് വഴിയിൽ കുടുങ്ങി. തുടർന്ന് കടയ്ക്കലിൽനിന്നും ഫയർഫോഴ്സ് എത്തി മരം മുറിച്ചുമാറ്റിയശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. മടത്തറ സ്വദേശി അരുന്ധതിയുടെ വീട് കാറ്റിൽ തകർന്നു. ചടയമംഗലം സബ് ജില്ല കലോത്സവം നടക്കുന്ന ചിതറ പരുത്തി എസ്.എൻ ഹയർ സെക്കൻഡറി സ്കൂളിലെ താൽക്കാലിക സ്റ്റേജ് ശക്തമായ കാറ്റിൽ തകർന്നു. മേൽക്കൂരയിലെ ഷീറ്റുകൾ കാറ്റിൽ പറന്നുപോയി. നൂറുകണക്കിന് വിദ്യാർഥികളാണ് വിവിധ സ്കൂളുകളിൽനിന്ന് ഇവിടെ മത്സരിക്കാനെത്തിയിരുന്നത്. സംഭവത്തിൽ ആർക്കും പരിക്കില്ല. മടത്തറ ചരുവ് പ്രദേശം ഉരുൾപൊട്ടൽ ഭീഷണിയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.