​േനത്രചികിത്സ ക്യാമ്പ്​

കൊല്ലം: ലയൺസ് ക്ലബ് ഒാഫ് കൊല്ലം ഗ്രേറ്ററി​െൻറയും കടപ്പാക്കട സ്‌പോർട്സ് ക്ലബി​െൻറയും നേതൃത്വത്തിൽ തിരുെനൽവേലി അരവിന്ദ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ മൂന്നിന് സൗജന്യ നേത്ര തിമിര ശസ്ത്രക്രിയ ക്യാമ്പ് നടത്തുമെന്ന് കൺവീനർ ആർ. വിജയരാജൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കടപ്പാക്കട സ്‌പോർട്സ് ക്ലബിൽ രാവിലെ എട്ടുമുതൽ ഉച്ചക്ക് ഒന്നുവരെയാണ് ക്യാമ്പ്. മേയർ വി. രാജേന്ദ്രബാബു ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ലയൺസ് ക്ലബ് പ്രസിഡൻറ് വി. ഗോപാലകൃഷ്‌ണൻ, ട്രഷറർ പി. പ്രദീപ്കുമാർ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. രജിസ്ട്രേഷൻ ഫോൺ: 94477 66980, 94465 45554. േജാബ് ഫെയർ കൊല്ലം: ജി.ടെക് കോളജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് നിലമേലിൽ പ്രവർത്തനം ആരംഭിക്കുന്നതി​െൻറ ഭാഗമായി ശനിയാഴ്ച നിലമേൽ എം.എം.എച്ച്.എസിൽ ജോബ് ഫെയർ‌ നടത്തുമെന്ന് റീജനൽ മാനേജർ എസ്. സെബിൻസ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. ആയിരത്തോളം ഉദ്യോഗാർഥികൾക്ക് തൊഴിൽ ലഭിക്കുന്ന തരത്തിൽ 25 ലേറെ കമ്പനികളെ പങ്കെടുപ്പിച്ചാണ് ജോബ് ഫെയർ സംഘടിപ്പിക്കുന്നത്. ഉദ്യോഗാർഥികൾക്ക് സൗജന്യമായി പങ്കെടുക്കാം. രാവിലെ ഒമ്പതിന് ആരംഭിക്കും. ഫോൺ: 9633106947, 99950 96970.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.