പ്രഥമ വി.സിയുടെ പടിയിറക്കം; ലക്ഷ്യം പിഴച്ച്​ സാ​േങ്കതിക സർവകലാശാല

തിരുവനന്തപുരം: പ്രഥമ വൈസ് ചാൻസലർ രാജി നൽകി പടിയിറങ്ങുന്നതോടെ എൻജിനീയറിങ് വിദ്യാഭ്യാസത്തി​െൻറ ഗുണനിലവാരം ഉയർത്താൻ ലക്ഷ്യമിട്ടുള്ള സാേങ്കതിക സർവകലാശാലയുടെ തുടക്കം തന്നെ പാളി. സർവകലാശാല നിലവിൽവന്നിട്ട് മൂന്നുവർഷം പിന്നിെട്ടങ്കിലും ഇതുവരെ ആസ്ഥാനം പണിയാനുള്ള സ്ഥലം പോലും ഒരുക്കാനാകാതെയാണ് വി.സി ഡോ. കുഞ്ചെറിയ പി.െഎസക് പദവി ഒഴിയുന്നത്. സർക്കാറുമായുള്ള ഭിന്നതയാണ് വി.സിയുടെ രാജിയിൽ കലാശിച്ചത്. ബി.ടെക് ഇയർ ഒൗട്ട് വ്യവസ്ഥയിൽ ഇളവുവരുത്തിയതാണ് രാജിയിലേക്ക് നയിച്ചത്. സർവകലാശാലയെ രൂപപ്പെടുത്തിയെടുക്കേണ്ട ചുമതലയാണ് പ്രഥമ വൈസ് ചാൻസലർക്കുള്ളത്. എന്നാൽ, തിരുവനന്തപുരം കോളജ് ഒാഫ് എൻജിനീയറിങ് കെട്ടിടത്തിലെ ഏതാനും മുറികളിൽ താൽക്കാലികമായി തുടങ്ങിയ സർവകലാശാല അവിടെനിന്ന് ഒരടിപോലും മുന്നോട്ടുപോയില്ല. പ്രഖ്യാപിച്ച പദ്ധതികൾക്ക് വിവാദം അകമ്പടിയായതോടെ സർവകലാശാലയുടെ തുടക്കം തന്നെ പാളുകയായിരുന്നു. താളംതെറ്റിയ പരീക്ഷയും ഫലപ്രഖ്യാപനവും കേരളത്തിലെ എൻജിനീയറിങ് വിദ്യാർഥികളുടെ തീരാദുരിതമായിരുന്നു. സർവകലാശാലക്കായി പല സ്ഥലങ്ങളും അധികൃതർ നിർദേശിച്ചെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല. വിളപ്പിൽശാലയിലെ അടച്ചുപൂട്ടിയ മാലിന്യസംസ്കരണ ഫാക്ടറിയോട് ചേർന്ന് സർവകലാശാല ആസ്ഥാനത്തിന് സ്ഥലം ലഭ്യമാക്കാനുള്ള നിർദേശത്തിൽ ഇപ്പോഴും സർക്കാർ തീരുമാനമെടുത്തിട്ടില്ല. നിലവിലെ സ്ഥലത്ത് അഞ്ച് പഠനവിഭാഗങ്ങൾ തുടങ്ങാൻ നിർദേശം സമർപ്പിച്ചെങ്കിലും അംഗീകാരം ലഭിച്ചില്ല. പരീക്ഷഫലം നേരത്തേ കൊണ്ടുവരാൻ ലക്ഷ്യമിട്ട് നടപ്പാക്കിയ ഒാൺലൈൻ സംവിധാനം അധ്യാപക സംഘടനകളുടെ പിന്തുണയോടെ വിവാദത്തിൽ മുക്കി ഇല്ലാതാക്കി. ഒടുവിൽ കെൽട്രോൺ സഹായത്തോടെ നടപ്പാക്കിയ പദ്ധതിക്കെതിരെ ഇപ്പോഴും എതിർപ്പ് തുടരുന്നു. പഠനമികവ് പ്രകടിപ്പിക്കുന്ന വിദ്യാർഥികൾക്കായി ബി.ടെക് ഒാണേഴ്സ് കോഴ്സ് സമ്പ്രദായം കൊണ്ടുവരാനുള്ള നിർദേശവും എൻജിനീയറിങ് പഠനത്തോടൊപ്പം സംരംഭകത്വത്തിന് വിദ്യാർഥികൾക്ക് അവസരമൊരുക്കാനുള്ള പദ്ധതിയും എങ്ങുമെത്തിയില്ല. സർവകലാശാലയിൽ ജീവനക്കാരെക്കുറിച്ച് പൂർണമായും ഒാൺലൈൻ രീതി തുടരാനായിരുന്നു തീരുമാനം. എന്നാൽ, ഭരണവിലാസം സംഘടനകൾ എതിർപ്പുമായി എത്തിയതോടെ മറ്റ് സർവകലാശാലകളിലേതിന് സമാനമായ സ്റ്റാഫ് പാറ്റേൺ രീതി തുടരേണ്ടിവന്നു. അസിസ്റ്റൻറുമാരെ പി.എസ്.സി റാങ്ക് പട്ടികയിൽനിന്ന് നിയമിക്കാനുള്ള നിർദേശം സർക്കാർ ഉത്തരവിലൂടെ ഇല്ലാതാക്കുകയും ഇതര സർവകലാശാലകളിലുള്ളവരെ ഇങ്ങോട്ട് മാറ്റിനിയമിക്കുകയും ചെയ്തു. എൻജിനീയറിങ് കോഴ്സുകളുടെ ഗുണനിലവാരം ഉയർത്താൻ ലക്ഷ്യമിട്ട് തുടങ്ങിയ ഇയർഒൗട്ട് സമ്പ്രദായത്തിൽ സർക്കാർ സമ്മർദത്തിൽ വെള്ളം ചേർക്കേണ്ടിവന്നു. പദ്ധതികൾ ഒന്നടങ്കം സർക്കാറി​െൻറ അറിവോടെ തുരങ്കംവെച്ചുവെന്നാണ് വി.സിയുടെ പരാതി. സർവകലാശാലയിലെ രണ്ട് മുതിർന്ന ഒാഫിസർമാർ ഇതിന് ചരടുവലിച്ചെന്നും ആക്ഷേപമുണ്ട്. എന്നാൽ, എൻജിനീയറിങ് പാഠ്യപദ്ധതി പരിഷ്കരണത്തിൽ ഉൾപ്പെടെ വി.സി സ്വീകരിച്ച നടപടികളെല്ലാം സർവകലാശാലയെ ലക്ഷ്യത്തിൽനിന്ന് അകറ്റുന്നതായിരുന്നുവെന്നാണ് ഇടതുസംഘടനകളുടെ ആരോപണം. -കെ. നൗഫൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.