കെ.പി.എം.എസ്​ ലയനം: പ്രചാരണം ശരിയല്ലെന്ന്​

കൊല്ലം: കെ.പി.എം.എസ് ഒൗദ്യോഗികവിഭാഗം വിമതവിഭാഗവുമായി ലയിക്കുന്നുവെന്ന പ്രചാരണം ശരിയല്ലെന്ന് ജില്ല സെക്രട്ടറി ഉഷാലയം ശിവരാജൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സംഘടനാ വിരുദ്ധപ്രവർത്തനത്തിന് കെ.പി.എം.എസിൽനിന്ന് പുറത്താക്കിയ ചിലർ വിമതവിഭാഗത്തിനൊപ്പം ചേരുന്നതിനെ ഇത്തരത്തിൽ ചിത്രീകരിക്കാൻ അവർ ശ്രമിക്കുകയാണ്. ജില്ലയിലെ ആറ് സംസ്ഥാന കമ്മിറ്റി അംഗങ്ങൾ, ആറ് താലൂക്ക് യൂനിയനുകളുടെയും ഭാരവാഹികൾ, ജില്ല കമ്മിറ്റി അംഗങ്ങൾ, 216 ശാഖകളുടെ ഭാരവാഹികൾ എന്നിവരിൽ ആരും വിമതപക്ഷത്തേക്ക് പോകുന്നില്ല. തെറ്റിദ്ധരിച്ച് വിമതപക്ഷങ്ങളിൽ പോയവർ മാതൃസംഘടനയിലേക്ക് തിരികെവരുന്നുണ്ട്. ഇതിൽ വിറളിപൂണ്ട് സംസ്ഥാന വ്യാപകമായി ആളുകളെ എത്തിച്ച് ലയനമെന്ന പേരിൽ വിമതപക്ഷം കൊല്ലത്ത് നടത്തുന്ന സമ്മേളനവുമായി കെ.പി.എം.എസിന് ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം കൈതക്കോട് ശശിധരൻ, ജില്ല അസി.സെക്രട്ടറി ചിറ്റയം രാമചന്ദ്രൻ, കൊട്ടാരക്കര യൂനിയൻ പ്രസിഡൻറ് മരുതമൺപള്ളി ശശിധരൻ, സെക്രട്ടറി എൻ. ബ്രഹ്മദാസ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. യു.കെ.എഫിൽ തൊഴിലധിഷ്ഠിത കോഴ്സ് കൊല്ലം: പാരിപ്പള്ളി യു.കെ.എഫ് എൻജിനീയറിങ് കോളജിൽ പ്രധാൻമന്ത്രി കൗശൽ വികാസ് യോജന, എ.ഐ.സി.ടി എന്നിവയുടെ സഹകരണത്തോടെ തൊഴിലധിഷ്‌ഠിത കോഴ്സുകൾ ആരംഭിക്കുമെന്ന് കോഴ്സ് കോഒാഡിനേറ്റർ രശ്‌മി ദീപക് വാർത്തസമ്മേളനത്തിൽ അറിയിച്ചു. മേസൺ ജനറൽ, ടെസ്റ്റ് ആൻഡ് റിപ്പയർ ടെക്‌നിഷ്യൻ, ലെയ്‌ത്ത് ഓപറേറ്റർ, ഡാറ്റാ എൻട്രി ഓപറേറ്റർ, ഡി.ടി.എച്ച് സെറ്റപ് ബോക്‌സ് ടെക്‌നിഷ്യൻ, ഡ്രോട്സ്‌മാൻ മെക്കാനിക്കൽ എന്നീ കോഴ്സുകൾ അടുത്തമാസം ആരംഭിക്കും. അഞ്ച് മാസം മുതൽ എട്ട് മാസം വരെയാണ് കോഴ്സുകളുടെ കാലാവധി. അപേക്ഷഫോം, കോഴ്സുകളുടെ യോഗ്യത ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ എന്നിവ ukfcet.ac.in എന്ന വെബ്സൈറ്റിൽനിന്നും കോളജ് ഓഫിസിൽനിന്നും ലഭിക്കും. അപേക്ഷകൾ 15നകം കോളജ് ഓഫിസിൽ ലഭിക്കണം. ഫോൺ: 8086515716, 0474 - 2577958. മെഡിക്കൽ ക്യാമ്പ് കൊല്ലം: നെടുമൺകാവ് റോട്ടറി ക്ലബി​െൻറ നേതൃത്വത്തിലെ സൗജന്യ മെഡിക്കൽ ക്യാമ്പ് മൂന്നിന് ക്ലബ് ഹാളിൽ നടത്തുമെന്ന് സെക്രട്ടറി സുരേന്ദ്രൻ കടയ്ക്കോട് വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഡയബറ്റോളജി, അസ്ഥിരോഗം, ശിശുരോഗം, ജനറൽ മെഡിസിൻ, ജനറൽ സർജറി തുടങ്ങിയ മേഖലകളിലെ പ്രഗല്ഭരായ ഡോക്‌ടർമാർ ക്യാമ്പിൽ പങ്കെടുക്കും. രക്തസമ്മർദ, പ്രമേഹരോഗികൾക്ക് സൗജന്യ രക്തപരിശോധനയും സൗജന്യ രക്ത ഗ്രൂപ് നിർണയവും ക്യാമ്പിലുണ്ടാകും. ക്യാമ്പിൽ പങ്കെടുക്കുന്ന രോഗികൾക്ക് ആവശ്യമായ മരുന്നുകളും സൗജന്യമായി നൽകും. രാവിലെ ഒമ്പതിന് ആരംഭിക്കുന്ന ക്യാമ്പ് റൂറൽ ജില്ല പൊലീസ് മേധാവി ബി. അശോകൻ ഉദ്ഘാടനം ചെയ്യും. റോട്ടറി ക്ലബ് പ്രസിഡൻറ് ബി. ചന്ദ്രൻകുട്ടി, ഭാരവാഹികളായ ജി.കെ. ശ്രീജിത്, കെ.ആർ. പ്രസാദ്, എസ്. സിനികുമാർ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. ഫോൺ: 94009 62692, 94463 67035.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.