നാശം വിതച്ച്​ കാറ്റും മഴയും

കൊല്ലം: കനത്ത കാറ്റും മഴയും ജില്ലയിൽ വ്യാപക നാശം വിതച്ചു. കിഴക്കൻ മേഖലയിൽ റോഡിലേക്ക് മരങ്ങൾ കടപുഴകിയത് ഗതാഗതത്തിന് ഭീഷണിയായി. കുളത്തൂപ്പൂഴയിൽ മരം വീണ് ഒാേട്ടാ ഡ്രൈവറായ വിഷ്ണുവിന് ജീവൻ നഷ്ടമായി. അച്ചൻകോവിലാറും കല്ലടയാറുമടക്കം കരകവിയുന്ന സ്ഥിതിയാണ്. അച്ചൻകോവിൽ വനമേഖലയിൽ ഉരുൾപൊട്ടലുണ്ടായി. കുളത്തൂപ്പുഴയിൽ നിരവധി ആദിവാസി കുടുംബങ്ങൾ വനമേഖലയിൽ ഒറ്റപ്പെട്ട അവസ്ഥയിലാണ്. കൊല്ലം- ചെേങ്കാട്ട റോഡിൽ പലേടത്തും മരങ്ങൾ ഒടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു. ൈവദ്യുതി ലൈനുകളിൽ വൃക്ഷശിഖരങ്ങൾ വീണ് മിക്കയിടത്തും മണിക്കൂറുകളോളം വൈദ്യുതി നിലച്ചു. കുളത്തൂപ്പുഴ: വ്യാഴാഴ്ച പുലർച്ച മുതൽ ആരംഭിച്ച കാറ്റും മഴയും കുളത്തൂപ്പുഴയിലും പരിസര പ്രദേശങ്ങളിലും പരക്കെ നാശമുണ്ടാക്കി. നീരൊഴുക്ക് വർധിച്ച് കുളത്തൂപ്പുഴയാറിലും പ്രദേശത്തെ തോടുകളിലും ജലനിരപ്പ് ഉയർന്ന നിലയിലാണ്. താഴ്ന്ന പ്രദേശങ്ങൾ പ്രളയ ഭീതിയിലായി. വ്യാഴാഴ്ച പുലർച്ച കിഴക്കൻ മലയോര മേഖലയിൽ ശക്തമായി തുടരുന്ന മഴയെ തുടർന്ന് കല്ലടയാർ കരകവിയുന്ന നിലയിലാണ്. കുഞ്ഞുമാൻ തോട്, ചണ്ണമലയാറ്, ഇരുതോട്, മുപ്പതടിപ്പാലം തോട്, പൂവാർ തുടങ്ങിയവയെല്ലാം കരകവിഞ്ഞു. കല്ലടയാറിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്ന് തുടങ്ങിയതോടെ ഇരുകരയിലും താമസിക്കുന്നവർ സുരക്ഷിതമായ ഭാഗങ്ങളിലേക്ക് മാറിത്തുടങ്ങി. ചോഴിയക്കോട് മിൽപ്പാലം പ്രദേശത്ത് കല്ലടയാർ കരകവിഞ്ഞ് ജനവാസ മേഖലയിലേക്ക് വെള്ളമെത്തിയതോടെ നിരവധി പേരുടെ വീടുകൾക്ക് ഭീഷണിയായി. കുളത്തൂപ്പുഴ, നെടുവന്നൂർക്കടവ്, കൂവക്കാട് പ്രദേശങ്ങളിൽ റിഹാബിലിറ്റേഷൻ പ്ലാേൻറഷനിൽ വ്യാപകമായി റബർ മരങ്ങളും പാതയോരത്തെ വൻമരങ്ങളുടെ ശിഖരങ്ങളും കടപുഴകിയും കാറ്റത്തൊടിഞ്ഞും വൈദ്യുതി ലൈൻ പൂർണമായി തകർന്നു. ചോഴിയക്കോട്, ഡിപ്പോ, മൈലമൂട്, പച്ചയിൽകട, വില്ലുമല തുടങ്ങിയ സ്ഥലങ്ങളിൽ മരങ്ങൾ വീണ് വൈദ്യുതി ബന്ധം തകരാറിലായി. കുളത്തൂപ്പുഴ ഗവ. യു.പി സ്കൂളിന് മുന്നിലായുള്ള വനംവകുപ്പി​െൻറ ഉപേക്ഷിച്ച കെട്ടിടത്തിന് മുകളിൽ മരച്ചില്ല വീണ് തകർന്നു. കുളത്തൂപ്പുഴ- -അഞ്ചൽ പാതയിൽ പച്ചയിൽകട ജങ്ഷന് സമീപത്ത് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്നിരുന്ന മുളക്കൂട്ടം കടപുഴകി പാതക്ക് കുറുകെ വീണത് വൈദ്യുതി ലൈനിൽ തങ്ങി നിൽക്കുന്ന നിലയിലാണ്. പുലർച്ച ഏറെ നേരം ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടിരുന്നു. നാട്ടുകാരെത്തി വൈദ്യുതി ലൈനിൽ തട്ടാത്ത മുളകൾ മുറിച്ചുനീക്കിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. കടയ്ക്കലിൽ നിന്ന് രണ്ട് യൂനിറ്റ് ഫയർഫോഴ്സ് എത്തിയാണ് റോഡിന് കുറുകെയുള്ള മരങ്ങൾ മുറിച്ചുനീക്കിയത്. കുഞ്ഞുമാൻ തോട്ടിൽ ജലനിരപ്പ് ഉയർന്ന് പാലം മുങ്ങാറായി. മഴ തുടർന്നാൽ പാലം മുങ്ങുകയും അമ്പതേക്കർ, ആദിവാസി കോളനികളായ വില്ലുമല, പേരാൻകോവിൽ, കുളമ്പി, വട്ടക്കരിക്കം, അടവിക്കോണം തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾ പൂർണമായും ഒറ്റപ്പെടുകയും ചെയ്യും. തോടി​െൻറ കരയിലായുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പട്ടികവർഗ പ്രീ-മെട്രിക് വനിത ഹോസ്റ്റലിലെ വിദ്യാർഥിനികളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. കുളത്തൂപ്പുഴ കെ.എസ്.ആർ.ടി.സി ഡിപ്പോയും വെള്ളപ്പൊക്ക ഭീഷണിയിലാണ്. ചോഴിയക്കോട് മിൽപ്പാലം പ്രദേശത്ത് പൂവാർ കരകവിഞ്ഞൊഴുകിയത് പ്രദേശവാസികളുടെ ഉറക്കംകെടുത്തുന്നു. വാഴത്തോപ്പ് കടവ്, ആനക്കൂട് കടവ് പ്രദേശങ്ങളിൽ കല്ലടയാറിലെ ജലനിരപ്പുയർന്ന് വെള്ളം കയറിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണമെന്ന് വില്ലേജ് അധികൃതർ മുന്നറിയിപ്പ് നൽകി. കുണ്ടറ: പുലർച്ച മുതൽ തോരാതെ പെയ്യുന്ന മഴ കുണ്ടറയിൽ ദുരിതം വിതച്ചു. താഴ്ന്ന പ്രദേശങ്ങളും കൊല്ലം- തിരുമംഗലം ദേശീയപതയുടെ പലഭാഗങ്ങളും വെള്ളത്തിലായി. ദേശീയപാതയിൽ കേരളപുരം കാഷ്യൂ ഫാക്ടറിക്ക് സമീപം, ഇളമ്പള്ളൂർ ക്ഷേത്രത്തിന് സമീപം, പള്ളിമുക്ക് ഗുരുമന്ദിരത്തിന് സമീപം, നെടുമ്പായിക്കുളം പാലത്തിന് സമീപവും വെള്ളക്കെട്ടായി. മൺറോതുരുത്തിൽ വേലിയേറ്റത്തോടൊപ്പം മഴകൂടി പെയ്യുന്നത് ജീവിതം ദുസ്സഹമാക്കി. കിഴക്കേകല്ലട താഴംഭാഗത്തും പേരയത്തും കുണ്ടറ കഠിനാംപൊയ്ക ഭാഗങ്ങളിലും പെരിനാട്, ഇളമ്പള്ളൂർ പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.