മരം മുറിച്ചുമാറ്റുന്നതിനിടയിൽ ഫയർമാന് പരിക്ക്

കാട്ടാക്കട: മറിഞ്ഞുവീണ മരം മുറിച്ചുമാറ്റുന്നതിനിടയിൽ ഫയർമാന് പരിക്കേറ്റു. നെയ്യാർഡാം ഫയർഫോഴ്സിലെ ഫയർമാൻ എസ്.എം. സതീഷി(28)നാണ് പരിക്കേറ്റത്. വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. കോട്ടൂർ വനമേഖലയിൽ മരം മുറിക്കുന്നതിനിടയിലാണ് സതീഷി​െൻറ വലതുകാൽമുട്ടിന് പരിക്കേറ്റത്. കുറ്റിച്ചൽ പരുത്തിപള്ളി ആശുപത്രിയിൽ ചികിത്സതേടി. പൊന്മുടിയിൽ സന്ദർശകർക്ക് നിരോധനം വിതുര: -വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടിയിൽ സന്ദർശകർക്ക് നിരോധനമേർപ്പെടുത്തിയതായി പാലോട് വനം റേഞ്ച് ഓഫിസർ എസ്. രതീഷ് അറിയിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധനം തുടരും. മണ്ണിടിച്ചിലും മിന്നൽ സാധ്യതയും ഉള്ളതിനാലാണ് ടൂറിസം സ​െൻറർ അടച്ചിടുന്നത്. ചിറ്റാർ പാലത്തി​െൻറ അപകടാവസ്ഥ നിലനിൽക്കുന്നതും ഭീഷണിയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.