തോട്ടം മേഖലയിലെ വൻകിട കൈയേറ്റം: നിയമ​ െസക്രട്ടറി​െയ തള്ളി

കൊല്ലം: തോട്ടം മേഖലയിലെ ഭൂമി വിഷയത്തിൽ രാജമാണിക്യം റിപ്പോർട്ടിനെ സാധൂകരിച്ചും നിയമസെക്രട്ടറിയുടെ ഉത്തരവിനെ തള്ളിയും റവന്യൂ സെക്രട്ടറിയുടെ ഉത്തരവ്. രാജമാണിക്യം റിപ്പോർട്ടിൽ നിയമ പ്രശ്നങ്ങളുണ്ടെന്ന റവന്യൂ മന്ത്രിയുടെയും നിലപാടും തള്ളുന്നതാണ് റവന്യൂ സെക്രട്ടറി 21ന് പുറത്തിറക്കിയ ജി.ഒ (ആർ.ടി) നമ്പർ: 4963/2017/ആർ.ഡി ഉത്തരവ്. മലപ്പുറം നിലമ്പൂർ താലൂക്കിലെ 3596.55 ഏക്കർ വരുന്ന കേരള എസ്റ്റേറ്റിൽ സി. രണ്ട് ഡിവിഷനിലെ 256 ഏക്കർ റബർ തോട്ടത്തിനു കരം അടയ്ക്കുന്നതിനും ക്രയവിക്രയം നടത്തുന്നതിനും അനുമതി തേടി ഭൂവുടമ എം.സി ജോർജ് ഹൈകോടതിയിൽ നൽകിയ ഹരജി പരിഗണിച്ച കോടതി തീരുമാനമെടുക്കാൻ റവന്യൂ വകുപ്പ് സെക്രട്ടറിയെ ചുമതലെപ്പടുത്തി ഉത്തരവായിരുന്നു. ഇതനുസരിച്ചാണ് റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പി.എച്ച്. കുര്യൻ ഉത്തരവിറക്കിയത്. ഹാരിസൺസ് ഭൂമി ഏെറ്റടുത്ത് രാജമാണിക്യം പുറത്തിറക്കിയ ഉത്തരവിൽ ഹൈകോടതി തീരുമാനമെടുക്കുന്നതുവരെ കരം സ്വീകരിക്കാനാവില്ല എന്നാണ് പറയുന്നത്. തോട്ടം മേഖലയിൽ അഞ്ചു ലക്ഷം ഏക്കർ ഭൂമി വൻകിട കമ്പനികൾ ൈകയേറിയിരിക്കുകയാണെന്നും അതു മുഴുവൻ സർക്കാറിന് ഏറ്റെടുക്കാമെന്നുമുള്ള രാജമാണിക്യം റിപ്പോർട്ട് ഭരണഘടനവിരുദ്ധമാണെന്നാണ് സർക്കാർ നിയോഗിച്ച ജില്ല ജഡ്ജിയുടെ റാങ്കുള്ള നിയമ സെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥ് സർക്കാറിന് റിപ്പോർട്ട് നൽകിയത്. ഇതു വിവാദമായതിനെ തുടർന്ന് തുടർനടപടി ഉണ്ടായില്ല. ഹരീന്ദ്രനാഥി​െൻറ റിപ്പോർട്ടിന് സമാനമായ നിലപാടാണ് തോട്ടം ഭൂമികളുടെ കാര്യത്തിൽ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനും കാനം രാജേന്ദ്രനടക്കം സി.പി.െഎ നേതാക്കളും സ്വീകരിച്ചു വന്നത്. മന്ത്രിയുടേതടക്കം നിലപാട് തള്ളിക്കൊണ്ടാണ് രാജമാണിക്യം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്ന നിയമ ലംഘനങ്ങൾ അക്കമിട്ട് നിരത്തി പി. എച്ച് കുര്യൻ ഉത്തരവിറക്കിയത്. എം.സി. ജോർജി​െൻറ ൈകവശമുള്ളത് ബ്രിട്ടീഷ് കമ്പനിയായ കേരള കാലിക്കറ്റ് എസ്റ്റേറ്റ് കൈവശം െവച്ചിരുന്ന ഭൂമിയാണെന്നും അത് നിയമപ്രകാരം ഇന്ത്യൻ കമ്പനികൾക്ക് ൈകമാറിയിട്ടിെല്ലന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. കേരള ഭൂസംരക്ഷണ നിയമം, ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട്, ഫെറ എന്നിവയടക്കം കുത്തക കമ്പനികൾക്കെതിരെ രാജമാണിക്യം ചൂണ്ടിക്കാട്ടിയ മുഴുവൻ നിയമ ലംഘനങ്ങളും ചൂണ്ടിക്കാട്ടിയാണ് എം.സി. ജോർജി​െൻറ അപേക്ഷ തള്ളുന്നതായി ഉത്തരവിൽ പറയുന്നത്. രാജമാണിക്യം 38,000 ഏക്കർ ഏറ്റെടുത്തത് ശരിെവച്ച ഹൈകോടതി വിധിയും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്തെ അഞ്ചു ലക്ഷം ഏക്കർ ൈകവശം െവച്ചിരിക്കുന്ന മുഴുവൻ കമ്പനികളുടെയും ഉടമസ്ഥത ചോദ്യം ചെയ്യെപ്പടുന്നതാണ് പി.എച്ച്. കുര്യ​െൻറ ഉത്തരവ്. ഇൗ കമ്പനികൾക്ക് കരം അടയ്ക്കണമെങ്കിൽ ബ്രിട്ടീഷ് കമ്പനികളിൽനിന്ന് ഏങ്ങനെ ഭൂമി ൈകവശം ലഭിെച്ചന്നും അതി​െൻറ രേഖകളുമെല്ലാം ഇനി വ്യക്തമാക്കേണ്ടി വരും. അല്ലാതെ ടാറ്റ, ഹാരിസൺ, ടി.ആർ ആൻഡ് ടീ തുടങ്ങിയ കമ്പനികൾക്ക് കരം അടയ്ക്കാനും ഭൂമിയുടെ ഉടമസ്ഥത അവകാശപ്പെടാനും കഴിയില്ല. സംസ്ഥാനെത്ത മുഴുവൻ തോട്ടം ഉടമകൾക്കും അവരെ സംരക്ഷിച്ചു വരുന്ന രാഷ്ട്രീയ നേതൃത്വങ്ങൾക്കും തിരിച്ചടിയാകുന്നതുമാണ് റവന്യൂ സെക്രട്ടറിയുടെ ഉത്തരവ്. തോട്ടം മേഖലയിലെ അനധികൃത ഭൂമി ഏറ്റെടുക്കുന്ന സർക്കാർ നടപടി ഹൈകോടതിയിൽ റവന്യൂ വകുപ്പ് അഭിഭാഷകർതെന്ന അട്ടിമറിക്കുന്ന സാഹചര്യം നിലനിന്നിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.