ചാത്തിനാംകുളം എം.എസ്​.എം ഹയർ സെക്കൻഡറി സ്​കൂളിന്​ ഒാവറോൾ കിരീടം

കൊല്ലം: സ​െൻറ് അലോഷ്യസ് സ്കൂളിൽ നടന്ന കൊല്ലം ഉപജില്ല സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ചാത്തിനാംകുളം എം.എസ്.എം ഹയർ സെക്കൻഡറി സ്കൂൾ ഒാവറോൾ കിരീടം നേടി. അറബിക് സാഹിത്യോത്സവത്തിൽ എൽ.പി, യു.പി, എച്ച്.എസ് വിഭാഗത്തിൽ ഏറ്റവുംകൂടുതൽ പോയൻറ് നേടി ഇത്തവണയും ഒാവറോൾ കിരീടം സ്കൂൾ നിലനിർത്തി. തുടർച്ചയായ 10 വർഷവും ഇൗ കിരീടനേട്ടം നിലനിർത്തിവരികയാണ്. എയ്ഡഡ് സ്കൂളുകളിൽ ഏറ്റവും പോയൻറ് നേടുന്ന സ്കൂളിനുള്ള ട്രോഫിയും എം.എസ്.എം നേടി. നബിദിന സമ്മേളനം കൊല്ലം: കണ്ണനല്ലൂർ മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണനല്ലൂർ ജങ്ഷനിൽ ഞായറാഴ്ച വൈകീട്ട് അഞ്ചിന് നബിദിന സമ്മേളനവും അവാർഡ് വിതരണവും സമ്മാനദാനവും നടത്തും. എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം നിർവഹിക്കും. ജമാഅത്ത് പ്രസിഡൻറ് അബ്ദുൽ സലാം അധ്യക്ഷത വഹിക്കും. എം.എം. ബാവ മൗലവി ആലുവ മുഖ്യപ്രഭാഷണം നടത്തും. കാരാളി ഇ.കെ. സുലൈമാൻ ദാരിമി നബിദിന സന്ദേശവും എസ്.എസ്.എൽ.സി, പ്ലസ് ടു മദ്റസാ പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്ക് കർബല ട്രസ്റ്റ് പ്രസിഡൻറ് അഡ്വ. എ. ഷാനവാസ്ഖാൻ അവാർഡുകളും വിതരണം ചെയ്യും. കണ്ണനല്ലൂർ മുസ്ലിം ജമാഅത്ത് ഇമാം സലിംഷാ മൗലവി ആമുഖപ്രഭാഷണവും നടത്തും. കൊല്ലം: മന്ത്രി സി. രവീന്ദ്രനാഥിന് വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള ഹയർ സെക്കൻഡറി ലാബ് അസിസ്റ്റൻറ്സ് ഒാർഗനൈസേഷൻ നിവേദനം നൽകി. യോഗ്യത നിർണയ പരീക്ഷയായ ലാബ് അറ്റൻറർടെസ്റ്റ് കാലതാമസം കൂടാതെ നടത്തുക, ഉപാധികളോടെ പ്രബേഷൻ പൂർത്തിയാക്കുന്നതിനുള്ള ഉത്തരവി​െൻറ കാലപരിധി ദീർഘിപ്പിക്കുക, അന്തിമ സീനിയോറിറ്റി സമയബന്ധിതമായി പുറത്തിറക്കി സ്ഥാനക്കയറ്റം നൽകാനുള്ള നടപടി വേഗത്തിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് നിവേദനം നൽകിയത്. സംസ്ഥാന ട്രഷറർ എ. അൻവർ, സംസ്ഥാന കമ്മിറ്റി ഒാഡിറ്റർ സി.വി. ഡാർവിൻ എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.