ഭിന്നശേഷിക്കാർക്ക് പ്രതീക്ഷയായി നാഷനൽ ട്രസ്​റ്റ്​ ഹിയറിങ്​

കൊല്ലം: ആശ്രാമം സ്വദേശിയായ ഒരു ഒമ്പതു വയസ്സുകാര​െൻറ ജീവിതം കിടക്കയിലേക്ക് ചുരുങ്ങിയിട്ട് നാളേറെയായി. ചെറുപ്രായത്തിൽ സെറിബ്രൽ പാൽസി തളർത്തിയതാണിവനെ. സാങ്കേതികമായി നൂറ് ശതമാനം അവശനാണ്. അമ്മയുടെ മുഴുവൻസമയ പരിചരണത്തിലാണിവനുള്ളത്. എന്നാൽ ഇതിനായി അർഹിക്കുന്ന സർക്കാർ ആനുകൂല്യം കിട്ടണമെങ്കിൽ രക്ഷാകർതൃത്വം സംബന്ധിച്ച ഔദ്യോഗിക അംഗീകാരംവേണം. അസുഖം ബാധിച്ച മക്കളെ സംരക്ഷിക്കേണ്ടതിനാൽ ജോലിക്ക് പോവാൻ കഴിയാതെ വരുമാനം നിലച്ച, ആനുകൂല്യങ്ങൾ ലഭിക്കാത്ത നിരവധി അമ്മമാരാണുള്ളത്. ഇതിന് പരിഹാരം കാണാനായി കേന്ദ്രനിയമമനുസരിച്ച് രക്ഷാകർതൃ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള ഹിയറിങ്ങാണ് കലക്ടർ ഡോ.എസ്. കാർത്തികേയ​െൻറ നേതൃത്വത്തിൽ കലക്ടറേറ്റിൽ നടന്നത്. പരിമിതികളിൽ ജീവിതം തളക്കപ്പെട്ട ഈ കുട്ടി ഉൾപ്പടെ 85 പേർക്ക് രക്ഷാകർതൃരേഖക്കായി ശിപാർശ നൽകി. ഓട്ടിസം, സെറിബ്രൽ പാൽസി, ബുദ്ധിമാന്ദ്യം, ഒന്നിലധികം പരിമിതികൾ ചേർന്നുള്ള രോഗാവസ്ഥ എന്നിവക്കായുള്ള നാഷനൽ ട്രസ്റ്റി​െൻറ പ്രാദേശിക ഹിയറിങ്ങാണ് നടന്നത്. ഇവിടെ നേരിട്ട് ഹാജരാക്കാൻ കഴിയുന്ന ഭിന്നശേഷിക്കാർക്കൊപ്പം രക്ഷിതാക്കളുമെത്തി. രക്ഷാകർതൃത്വം സംബന്ധിച്ച മാനദണ്ഡങ്ങൾ പരിശോധിച്ചാണ് ഇവർക്ക് സാക്ഷ്യപത്രത്തിനായി ശിപാർശ നൽകിയത്. പരിഗണിച്ച 105 അപേക്ഷകളിൽ 85ഉം തീർപ്പായി. ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ തുടർ നടപടികൾക്ക് വിധേയമാക്കിയാകും നൽകുക. എ.ഡി.എം കെ.ആർ. മണികണ്ഠൻ, നാഷനൽ ട്രസ്റ്റി​െൻറ സംസ്ഥാന നോഡൽ ഓഫിസർ ഡി. ജേക്കബ്, നിയമകാര്യ പ്രതിനിധി അഡ്വ. ടി.പി. ജേക്കബ് പൊലീസ് അസി. കമീഷണർ എൻ. രാജൻ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, വിവിധ വകുപ്പുകളുടെ ജില്ലതല ഉദ്യോഗസ്ഥർ തുടങ്ങിയവരാണ് ഹിയറിങ് നടത്തിയത്. മനുഷ്യാവകാശ കമീഷൻ സിറ്റിങ് കൊല്ലം: സംസ്ഥാന മനുഷ്യാവകാശ കമീഷനംഗം കെ. മോഹൻകുമാർ ഡിസംബർ ഏഴിന് കൊല്ലം ഗവ. െഗസ്റ്റ് ഹൗസിലും 15ന് കൊട്ടാരക്കര െറസ്റ്റ് ഹൗസിലും സിറ്റിങ് നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.