അടിയന്തര ദുരിതാശ്വാസ പ്രവര്‍ത്തനം: ചെന്നിത്തല മുഖ്യമന്ത്രിയെ കണ്ടു

തിരുവനന്തപുരം: കൊടുങ്കാറ്റും മഴയും വ്യാപകനാശനഷ്ടങ്ങള്‍ ഉണ്ടാക്കിയതിനാല്‍ അടിയന്തര ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട് ആവശ്യപ്പെട്ടു. നഷ്ടം നേരിട്ടവര്‍ക്ക് അടിയന്തരമായി ധനസഹായം എത്തിക്കണം. വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് താല്‍ക്കാലിക താമസ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം. കാണാതായവരെ കണ്ടെത്താന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. പടയൊരുക്കം ജാഥ അൽപസമയം നിര്‍ത്തിെവച്ചാണ് ചെന്നിത്തല സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രിയെ കണ്ടത്. അടിയന്തര ദുരിതാശ്വാസ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിന് ഉറപ്പ് നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.