മരണത്തെ മുഖാമുഖം കണ്ട നടുക്കം മാറാതെ വർഗീസ്

പൂന്തുറ: വിയര്‍പ്പൊഴുക്കി സ്വരൂക്കൂട്ടി ഉണ്ടാക്കിയ വള്ളവും എൻജിനും നഷ്ടമാെയങ്കിലും ജീവന്‍ തിരിച്ചു കിട്ടിയതി​െൻറ ചാരിതാര്‍ഥ്യമായിരുന്നു വർഗീസി​െൻറ മുഖത്ത്. പൂന്തുറ നടുത്തറ സ്വദേശി വർഗീസാണ് (60) വള്ളം മറിഞ്ഞ് കടലിൽപെട്ടത്. കരക്കണയാതെ മരണത്തെ മുഖാമുഖം കണ്ട് ഇദ്ദേഹം ആഴക്കടലില്‍ കഴിഞ്ഞത് മണിക്കൂറുകളാണ്. കോസ്റ്റൽ ഗാര്‍ഡി​െൻറ കപ്പല്‍ രക്ഷകനായി എത്തിയതോടെയാണ് വർഗീസിന് വീണ്ടും പുനര്‍ജന്മം കിട്ടിയത്. വ്യാഴാഴ്ച പുലർച്ചയോടെയാണ് വർഗീസ് വിഴിഞ്ഞത്ത് നിന്ന് ത​െൻറ ചെറുവള്ളത്തില്‍ ഒറ്റക്ക് മീന്‍പിടിക്കാനായി കടലിലേക്ക് പോയത്. അപ്പോള്‍ കടല്‍ നല്ല തെളിഞ്ഞ അവസ്ഥയിലായിരുന്നു. വള്ളത്തിലിരുന്ന് മീന്‍ പിടിക്കാനായി ചൂണ്ടയിട്ട് കാത്തിരിക്കുന്നതിനിടെയാണ് പെെട്ടന്ന് കടലി​െൻറ തെളിമ മാറിയത്. ഇതിനിടെ െപെട്ടന്നുണ്ടായ ശക്തമായ കാറ്റ് വർഗീസ് ഇരുന്ന വള്ളത്തിനെ എറെ ദൂരം ഉള്‍ക്കടലിലേക്ക് വലിച്ചുകൊണ്ടുപോയി. ഇതിനിടെ എൻജിന്‍ ഓണാക്കി തിരികെ മടങ്ങാൻ ശ്രമം നടത്തിയെങ്കിലും കാറ്റില്‍പെട്ട് വള്ളം മറിയുകയായിരുന്നു. വള്ളം ഉയര്‍ത്താന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഇതിനിടെ കാറ്റ് വീണ്ടും വള്ളത്തെ കൂടുതല്‍ ദൂരേക്ക് വലിച്ചു കൊണ്ട്പോയി. പിന്നെ സ്വയം രക്ഷപ്പെടാനുള്ള ശ്രമമായിരുന്നു. തീരം ലക്ഷ്യമാക്കി നീന്താന്‍ തുടങ്ങിയെങ്കിലും ശക്തമായ കാറ്റില്‍ മുന്നോട്ട് നീന്താന്‍ കഴിയാതെ അവശനായി. ഇതിനിടെ ഒരു കൈത്തരി സഹായത്തിനായി നാലുപാടും പതറിയെങ്കിലും ആരെയും കാണാന്‍ കഴിഞ്ഞില്ല. മരണത്തെ മുഖാമുഖം കണ്ട സമയത്താണ് അനുഗ്രഹം പോലെ കോസ്റ്റ്ഗാര്‍ഡി​െൻറ കപ്പല്‍ കണ്ടത്. ഇതോടെ കിടന്ന കിടപ്പില്‍ കൈവീശി കാണിച്ചു. കോസ്റ്റ്ഗാര്‍ഡ് പെെട്ടന്ന് അവിടേക്ക് പാഞ്ഞെത്തി വർഗീസിനെ കപ്പലിനുള്ളിലേക്ക് എടുത്തിട്ട് പ്രഥമ ശുശ്രൂഷ നല്‍കി വേഗത്തില്‍ തീരത്ത് എത്തിച്ചു. അവിടെ നിന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പടം വർഗീസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.