മഴയും കാറ്റും ദുരിതം കൂടുതൽ വിതച്ചത് മലയോരമേഖലയിൽ

കാട്ടാക്കട: . നെയ്യാർ വനമേഖലയിൽ നീരൊഴുക്ക് ശക്തമായതിനാല്‍ ജലസംഭരണിയില്‍ ജലനിരപ്പ് ഉയർന്നു. ഇതോടെ നാല് സ്പില്‍വേ ഷട്ടറുകൾ ഒമ്പത് അടി വീതം ഉയര്‍ത്തി. നെയ്യാറിന് തീരത്തുള്ള താഴ്ന്നപ്രദേശങ്ങൾ മുഴുവന്‍ ഇതോടെ വെള്ളത്തിനടിലായി. ബുധനാഴ്ച രാത്രി മഴ തുടങ്ങിയെങ്കിലും വ്യാഴാഴ്ച പുലർച്ചേ മുതലാണ് ശക്തിപ്രാപിച്ചത്. നെയ്യാർഡാമി​െൻറ സംഭരണശേഷിയായ 84.750 മീറ്ററിനേക്കാൾ ജലനിരപ്പ് ഉയർന്ന് 84.80 മീറ്റർ വരെ എത്തി. ഇതോടെയാണ് ഷട്ടറുകൾ ഉയർത്താൻ തിരുമാനിച്ചത്. രാവിലെ 11ഒാടെ ഡാമി​െൻറ നാല് ഷട്ടറുകളും എട്ട് അടി വരെ ഉയർത്തി. എന്നിട്ടും ഷട്ടറിന് പുറത്തുകൂടി വെള്ളം ഒഴുകാൻ തുടങ്ങി. ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നെയ്യാർ ഡാമിൽ ശക്തമായ നിരീക്ഷണം നടത്തുന്നുണ്ട്. നെയ്യാറി​െൻറ തീരങ്ങളിലെ കള്ളിക്കാട്, മരക്കുന്നം, കോട്ടൂർ, വ്ലാവെട്ടി, കള്ളിക്കാട്, മണ്ഡപത്തിൻകടവ്, പെരിഞ്ഞാംകടവ്, മൈലക്കര തുടങ്ങിയ പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. പെരിഞ്ഞാംകടവ് പാലത്തിന് സമീപത്തെ ആറാട്ടുകടവിലെ ഹൈമാസ് ലൈറ്റ് വെള്ളത്തിൽ ഒലിച്ചുപോയി. പൊലീസും ഫയർഫോഴ്സും പ്രദേശത്ത് ജാഗ്രതപുലർത്തുന്നു. നെയ്യാറിലെ ക്യാച്ച്മ​െൻറ് ഏരിയായിലെ 20തോളം വീടുകളിൽ വെള്ളംകയറി. ഇവരെ മാറ്റി പാർപ്പിച്ചു. ഗ്രാമീണമേഖലയിൽ പലയിടങ്ങളിലും മരങ്ങൾ കടപുഴകിയും ഒടിഞ്ഞ് വീണും നാശനഷ്ടമുണ്ടായി. മൈലക്കരയിൽ 11 കെ.വി ലൈനിലും നെയ്യാർ ചീങ്കണ്ണി പാർക്കി​െൻറ സമീപത്ത് ലൈനിലൂടെ പ്ലാവും റബറും ഒടിഞ്ഞ് വീണു. പലസ്ഥലങ്ങളിലായി നൂറോളം മരങ്ങൾ കള്ളിക്കാട് പഞ്ചായത്തിൽ മാത്രം വീണ് ചെറുതുംവലുതുമായ 20ഒാളം വീടുകൾക്ക് നാശനഷ്ടമുണ്ടായി. കള്ളിക്കാട് ജങ്ഷന് സമീപത്തെ ഏലയിൽ വെള്ളംകയറി ഏക്കറുകണക്കിന് കൃഷിനശിച്ചു. വാഴ, റബർ, മരിച്ചീനി, ഇഞ്ചി തുടങ്ങി ഇടകൃഷികൾ മുഴുവനും വെള്ളത്തിനടിയിലായി. ഈ പ്രദേശത്ത് കള്ളിക്കാട് സ്വദേശി ഗോപ​െൻറ മത്സ്യ വളര്‍ത്തല്‍ കുളം വെള്ളത്തിനടിയിലായി. കുറ്റിച്ചൽ, കാട്ടാക്കട, പൂവച്ചൽ, ആര്യനാട് പ്രദേശങ്ങളിലെ പലകൃഷിയിടങ്ങളിലും വെള്ളംകയറി. പ്രദേശങ്ങളിലെ ഹെക്ടർ കണക്കിന് കൃഷിഭൂമി വെള്ളത്തിനടിയിലായി. പലസ്ഥലങ്ങളിലും റവന്യൂ സംഘവും കൃഷി ഉദ്യോഗസ്ഥരും സന്ദർശനം നടത്തി നഷ്ടത്തി​െൻറ കണക്ക് ശേഖരിക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.