മലയോരമേഖലയിൽ വൻ നാശനഷ്​ടം

പാലോട്: കാറ്റിലും മഴയിലും പെരിങ്ങമ്മല പഞ്ചായത്തിലെ മലയോരമേഖലയിലും ബ്രൈമൂർ, പൊൻമുടി മലയടിവാര, ആദിവാസി മേഖലകളിലും വ്യാപകനഷ്ടം. മരങ്ങൾ വീണ് പെരിങ്ങമ്മല-ഇടിഞ്ഞാർ റോഡിൽ ബൗണ്ടർമുക്ക് ഇടവം മുതൽ ബ്രൈമൂർ വരെ കാൽനടപോലും സാധ്യമല്ലാത്ത നിലയിൽ അടഞ്ഞു. ഇതോടെ ഇടിഞ്ഞാർ, മങ്കയം, ബ്രൈമൂർ മേഖലകൾ ഒറ്റപ്പെട്ടു. നാട്ടുകാരും ജനപ്രതിനിധികളും പൊലീസും ഫയർഫോഴ്സും വനം വകുപ്പും വില്ലേജ് അധികൃതരും സംയുക്തമായി രക്ഷാപ്രവർത്തനങ്ങൾ നടത്തുക‍യാണ്. ഇടിഞ്ഞാറിലെ ആദിവാസി മേഖലകളായ വിട്ടിക്കാവ്, കല്ലണ, ചെന്നല്ലിമൂട്, കോളനി പ്രദേശങ്ങളായ അടിയോടി, കല്യാണിക്കരിക്കകം, മാടൻകരിക്കകം എന്നിവിടങ്ങളിൽ കാറ്റ് വ്യാപകനഷ്ടം വരുത്തി. അടിയോടി കോളനിയിലെ അനി, സുന്ദരേശൻ എന്നിവരുടെ വീടുകൾ മരം വീണുനശിച്ചു. ഇടിഞ്ഞാർ ട്രൈബൽ ഹൈസ്കൂളി​െൻറ ഗേറ്റ് തകർന്നു. ഇടിഞ്ഞാർ സ്വദേശികളായ അഗസ്റ്റ്യൻ, സ്ഖറിയ, വിൽസൻ, ജോൺ ഫിലിപ്പോസ്, സെൽവസ്വാമി, രവീന്ദ്രൻ, ഇബ്രാഹിം കുഞ്ഞ്, ആൽബർട്ട് എന്നിവരുടെ റബർ, വാഴ, മരച്ചീനി കൃഷികൾ നശിച്ചു. ഞാറനീലിയിൽ മരംവീണ് വീടുകളും പോസ്റ്റുകളും തകർന്നു. കൃഷിനാശവും വ്യാപകമാണ്. കുറുപ്പൻകാലായിൽ വീടിനുമേൽ മരംവീണ് സുരേഷ് എന്നയാൾക്ക് പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇലഞ്ചിയം, കുറുപ്പൻകാല എന്നിവിടങ്ങളിലും നാശനഷ്ടമുണ്ട്. ഞാറനീലിയിൽ ഗോപിനാഥ​െൻറ വീടിനുമേൽ മരംവീണ് തകർന്നു. ഇലവുപാലം മേഖലയിൽ താന്നിമൂട് ആദിവാസി സെറ്റിൽമ​െൻറിൽ കാറ്റ് നാശംവിതച്ചു. മരം ഒടിഞ്ഞുവീണ് സെറ്റിൽമ​െൻറിലെ രഘുനാഥൻകാണിയുടെ വീട് തകർന്നു. കൊച്ചുവിള സ​െൻറ്മേരീസ് മേഖലയിൽ വ്യാപകനഷ്ടമാണ് ഉണ്ടായത്. മരങ്ങൾവീണ് കൊച്ചുവിള -അഗ്രിഫാം റോഡിൽ ഗതാഗതതടസ്സമുണ്ടായി. കാറ്റിൽ പേപ്പർമില്ലിനു സമീപത്തെ ട്രാൻസ്ഫോമർ നിലംപൊത്തി. ചിപ്പൻചിറ, കണ്ണൻകോട്, കുണ്ടാവംകുഴി ജവഹർകോളനി മേഖലകൾ മരങ്ങൾ ഒടിഞ്ഞുവീണു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.