വിമാനങ്ങൾ വൈകി

തിരുവനന്തപുരം: കനത്ത മഴയേയും കാറ്റിനെയും തുടർന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാത്താവളത്തിൽ . വ്യാഴാഴ്ച 9.50ന് എത്തേണ്ട സിംഗപ്പൂരിൽനിന്നുള്ള സിൽക് എയർ രാത്രി 11നാണ് ലാൻഡ് ചെയ്തത്. മലേഷ്യയിൽ നിന്നുള്ള മലിന്തോയും മുക്കാൽ മണിക്കൂറോളം വൈകി. കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്ന് നിശ്ചിത സമയത്തിൽ വിമാനങ്ങൾക്ക് ലാൻഡ് ചെയ്യാനായില്ല. പലവട്ടം ശ്രമിച്ചെങ്കിലും ഇതിന് കഴിഞ്ഞില്ല. തുടർന്ന് വിമാനത്താവളത്തിന് മുകളിൽ പറക്കുകയായിരുന്നു. തുടർന്ന് കാലാവസ്ഥ അനുകൂലമായതിനെ തുടർന്നാണ് ഇറങ്ങിയത്. ഇവിടെ നിന്ന് പുറപ്പെടുന്ന ചില വിമാനങ്ങൾ രാവിലെയും വൈകിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.