തിരുവനന്തപുരം: 2016-17 വർഷത്തെ സംസ്ഥാന സ്കൂൾ പി.ടി.എ അവാർഡുകൾ പ്രഖ്യാപിച്ചു. അവാർഡുകൾ ഇങ്ങനെ: സെക്കൻഡറി വിഭാഗം ഒന്നാംസ്ഥാനം: ഗവ. ഹയർ സെക്കൻഡറി സ്കൂൾ, മൂലങ്കാവ്, സുൽത്താൻ ബത്തേരി, വയനാട്. രണ്ടാം സ്ഥാനം: എം.െഎ ഹൈസ്കൂൾ, പൂങ്കാവ്, ആലപ്പുഴ. മൂന്നാംസ്ഥാനം ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ, കീഴുപറമ്പ്, മലപ്പുറം. നാലാംസ്ഥാനം: ഗവ. ഹയർ സെക്കൻഡറി സ്കൂൾ, കോറോം, തളിപ്പറമ്പ്, കണ്ണൂർ. അഞ്ചാംസ്ഥാനം: ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ബ്ലാന്തോട്, കാസർകോട്. പ്രൈമറി വിഭാഗം: ഒന്നാംസ്ഥാനം: ഗവ. എൽ.പി. സ്കൂൾ പല്ലാവൂർ, പാലക്കാട്, രണ്ടാംസ്ഥാനം: ജി.എം.യു.പി സ്കൂൾ, ഒഴുക്കൂർ, മലപ്പുറം, മൂന്നാംസ്ഥാനം: ഗവ എൽ.പി. സ്കൂൾ, ചെറിയകുമ്പളം, കോഴിേക്കാട്, നാലാംസ്ഥാനം: ഗവ. യു.പി. സ്കൂൾ കൂത്താട്ടുകുളം, എറണാകുളം, അഞ്ചാംസ്ഥാനം: ഗവ. യു.പി സ്കൂൾ കാർത്തികപ്പള്ളി, ആലപ്പുഴ ആൻഡ് ഗവ. എൽ.പി. സ്കൂൾ അതിർകുഴി, കാസർേകാട്. അഞ്ച് ലക്ഷം രൂപയും സി.എച്ച്. മുഹമ്മദ്കോയ എവർറോളിങ് ട്രോഫിയുമാണ് ഒന്നാംസമ്മാനം രണ്ട് മുതൽ അഞ്ച് വരെ സ്ഥാനം ലഭിച്ചവർക്ക് യഥാക്രമം നാല് ലക്ഷം, മൂന്ന് ലക്ഷം, രണ്ട് ലക്ഷം, ഒരു ലക്ഷം രൂപയും സമ്മാനം ലഭിക്കും. സെപ്റ്റംബർ അഞ്ചിന് കൊല്ലം വിമലഹൃദയ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 10ന് നടക്കുന്ന അധ്യാപക ദിനാഘോഷ ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.