ചെമ്മണ്ണ് നിറച്ച ടെമ്പോ മറിഞ്ഞു; മൂന്നു സ്ത്രീകൾ മണ്ണിനടിയിലായി

*അഞ്ചുപേർക്ക് പരിക്ക് വർക്കല: ചെമ്മണ്ണ് നിറച്ച ടെമ്പോ മറിഞ്ഞു അഞ്ചു സ്ത്രീ തൊഴിലാളികൾക്ക് പരിക്ക്. മൂന്നുപേർ മണ്ണിനടിയിലായി. ഓടിക്കൂടിയ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി മണ്ണിനടിയിൽപ്പെട്ടവരെ പുറത്തെടുത്തു. ശ്വാസം കിട്ടാതെ അവശനിലയിലായ രണ്ടുപേരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പത്തരയോടെ ഇടവ വെറ്റക്കടമുക്കിന് സമീപത്താണ് അപകടം. സ്വകാര്യ വ്യക്തിയുടെ വീട്ടുമുറ്റത്ത് കിണർ കുഴിച്ചപ്പോഴും പുതിയ വീടുനിർമാണത്തിനുള്ള അസ്ഥിവാരം തോണ്ടിയപ്പോൾ ലഭിച്ചതുമായ ചെമ്മണ്ണ് നീക്കംചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. അഞ്ചു സ്ത്രീകളാണ് ടെമ്പോയിൽ മണ്ണ് നിറച്ചത്. തുടർന്ന് ടെമ്പോ മുന്നോട്ടെടുക്കുമ്പോൾ തറ കുഴിഞ്ഞു താഴ്ന്ന് ടെമ്പോ ഒരു വശത്തേക്ക് മറിയുകയായിരുന്നു. ടെമ്പോയുടെ പുറകിൽ മണൽക്കൂനയുടെ മുകളിലിരുന്ന സ്ത്രീകളാണ് അപകടത്തിൽപ്പെട്ടത്. ഇടവ, പാറയിൽ സ്വദേശികളായ രമണി (45), പ്രസന്ന (45), ലിസി (30), സുനിത (32), രമ (38) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇവരിൽ മൂന്നുപേർ മണ്ണിനടിയിയിലായിപ്പോ. രണ്ടുപേർ ദൂരേക്ക് തെറിച്ചുവീണു. മണ്ണിനടിയിലായവരെ നാട്ടുകാർ മണ്ണുമാറ്റി രക്ഷപ്പെടുത്തുകയായിരുന്നു. പുറത്തെടുത്തപ്പോഴേക്കും രണ്ടുപേർ അവശനിലയിലായിരുന്നു. ഇവരിലൊരാളുടെ രണ്ടു കാലുകളും ഒടിഞ്ഞിട്ടുണ്ട്. മറ്റേയാൾക്കും ഇടുപ്പിന് പരിക്കേറ്റു. ടെമ്പോയിൽനിന്ന് തെറിച്ചുവീണ സ്ത്രീകൾക്കും നിസ്സാര പരിക്കുണ്ട്. സംഭവസ്ഥലത്തേക്ക് പുറപ്പെട്ട ഫയർഫോഴ്സ് വാഹനം വഴിമധ്യേ ബ്രേക്ക് ഡൗണായി. ഇത് പരിഹരിച്ച് ഫയർ യൂനിറ്റ് സ്ഥലത്തെത്തിയപ്പോഴേക്കും മണ്ണിനടിയിലായവരെ നാട്ടുകാർ രക്ഷപ്പെടുത്തി താലൂക്ക് ആശുപത്രിയിലെത്തിച്ചിരുന്നു. File name 28 VKL 1-tempo marnju@varkala ഫോട്ടോകാപ്ഷൻ ഇടവ വെറ്റക്കടക്ക് സമീപത്ത് ചെമ്മണ്ണ് നിറച്ച ടെമ്പോ മറിഞ്ഞപ്പോൾ ഇടവയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികർക്ക് പരിക്ക് വർക്കല: ഇടവയിൽ സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് പരിക്ക്. ഇടവ, ശ്രീയേറ്റ് മനീഷ മൻസിലിൽ അഷീദ മൻസൂർ (50), മകൾ മനീഷ (24), മനീഷയുടെ മകൾ നാദിയ (ഒമ്പതുമാസം) എന്നിവരാണ് അപകടത്തിൽപ്പെട്ടത്. തിങ്കളാഴ്ച രാവിലെ പത്തേമുക്കാലോടെ വെറ്റക്കട ജങ്ഷനിലാണ് അപകടമുണ്ടായത്. പരവൂരിൽനിന്ന് വർക്കലയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് മറ്റൊരു വാഹനത്തെ മറികടക്കുമ്പോൾ സ്കൂട്ടറിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിലുണ്ടായിരുന്ന മൂവരും തെറിച്ചുവീണു. നാട്ടുകാർ ചേർന്ന് അപകടത്തിൽപ്പെട്ടവരെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ സാരമായി പരിക്കേറ്റ അഷീദയെ വിദഗ്ധ ചികിത്സക്ക് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിലേക്ക് മാറ്റി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.