കെ.എസ്.ആർ.ടി.സി: തൊഴിൽ സംരക്ഷിക്കാൻ മുഖ്യമന്ത്രി ഇടപെടണം -കെ.പി. രാജേന്ദ്രൻ തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ തൊഴിൽ സംരക്ഷണം ഉറപ്പാക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് എ.െഎ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി. കെ.എസ്.ആർ.ടി.സിയിൽ ഇപ്പോൾ നടപ്പാക്കിവരുന്ന പരിഷ്കാരങ്ങളുടെ ഫലമായി 2005 മുതൽ കെ.എസ്.ആർ.ടി.സിയിൽ തുടർച്ചയായി ജോലിചെയ്തുവരുന്ന സ്ഥിരം തൊഴിലാളികൾ ഉൾപ്പെടെയുള്ള പതിനായിരത്തോളം തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെടുന്ന ഗുരുതരമായ സാഹചര്യമാണുള്ളത്. അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്ന് കത്തിൽ അദ്ദേഹം മുഖ്യമന്ത്രിയോട് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.