തിരുവനന്തപുരം: ആർ.സി.സി ഡയറക്ടര്‍ക്ക് മൂന്നാംതവണയും കാലാവധി നീട്ടിനല്‍കാന്‍ നീക്കം. പുതിയ ഡയറക്ടറെ കണ്ടെത്താൻ സേര്‍ച് കമ്മിറ്റിയെ നിയോഗിക്കാനുള്ള ആരോഗ്യവകുപ്പിെൻറ ശിപാര്‍ശ മുഖ്യമന്ത്രി തള്ളിയതായാണ് വിവരം. കാരുണ്യപദ്ധതി നടത്തിപ്പിലടക്കം ആർ.സി.സിയില്‍ ക്രമക്കേടുണ്ടെന്ന ആരോപണം നിലനില്‍ക്കെയാണിത്. ഡോ. പോള്‍ സെബാസ്റ്റ്യനാണ് ഇപ്പോഴത്തെ ആര്‍.സി.സി ഡയറക്ടര്‍. ഇദ്ദേഹം പദവിയിലെത്തിയിട്ട് 10 വര്‍ഷമായി. ഇനിയും കാലാവധി നീട്ടിനല്‍കാനാണ് സര്‍ക്കാര്‍ നീക്കം നടക്കുന്നത്. പോള്‍ സെബാസ്റ്റ്യനെ നിലനിര്‍ത്താന്‍ മുഖ്യമന്ത്രി താല്‍പര്യമെടുക്കുന്നുവെന്നാണ് വിവരം. പുതിയ ആര്‍.സി.സി ഡയറക്ടറെ നിയമിക്കാന്‍ കഴിഞ്ഞവര്‍ഷം തന്നെ ആരോഗ്യവകുപ്പ് നടപടി തുടങ്ങിയിരുന്നു. സെര്‍ച് കമ്മിറ്റി രൂപവത്കരിക്കാനുള്ള നടപടികളാണ് തുടങ്ങിയത്. ഇതുസംബന്ധിച്ച ഫയല്‍ കഴിഞ്ഞ ഒക്ടോബറില്‍ ആരോഗ്യവകുപ്പ് സെക്രട്ടറി മുഖ്യമന്ത്രിയുടെ ഓഫിസിന് കൈമാറി. ഇതിനൊപ്പം കൊച്ചി കാന്‍സര്‍ കെയര്‍ സെൻറര്‍ ഡയറക്ടറെ കണ്ടെത്താനുള്ള സെര്‍ച് കമ്മിറ്റി രൂപവത്കരിക്കാനുള്ള ശിപാര്‍ശയും മുഖ്യമന്ത്രിക്ക് കൈമാറി. കൊച്ചിയുടെ കാര്യത്തില്‍ സെര്‍ച് കമ്മിറ്റി രൂപവത്കരിച്ചു. പക്ഷേ, ആര്‍.സി.സിയുടെ കാര്യത്തില്‍ മുഖ്യമന്ത്രി അനുമതി നല്‍കിയില്ല. ഈ സാഹചര്യത്തില്‍ പോള്‍ സെബാസ്റ്റ്യന് ഡയറക്ടര്‍ സ്ഥാനത്ത് തുടരാനാകുമെന്നാണറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.