കള്ളക്കേസ്​ ഉന്നത സി.പി.എം നേതാക്കളുടെ ഗൂഢാലോചനയുടെ ഭാഗം ^എം. വിന്‍സെൻറ്​ എം.എല്‍.എ

കള്ളക്കേസ് ഉന്നത സി.പി.എം നേതാക്കളുടെ ഗൂഢാലോചനയുടെ ഭാഗം -എം. വിന്‍സ​െൻറ് എം.എല്‍.എ തിരുവനന്തപുരം: രാഷ്ട്രീയമായി തകര്‍ക്കുന്നതിനായി ഉന്നത സി.പി.എം നേതാക്കളുടെ ഗൂഢാലോചനയുടെ ഭാഗമായി ഉണ്ടായതാണ് തനിക്കെതിരെയുള്ള കള്ളക്കേസെന്ന് എം. വിന്‍സ​െൻറ് എം.എല്‍.എ. ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് ജയില്‍മോചിതനായതിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവളം കൊട്ടാരം കൈമാറുമ്പോള്‍ ചെറിയ പ്രതിഷേധം പോലും ഉണ്ടാകരുതെന്ന ചിലരുടെ താല്‍പര്യമാണ് ത​െൻറ അറസ്റ്റി​െൻറ പിന്നില്‍. തനിക്ക് ആരോടും പകയും വിദ്വേഷവും ഇല്ലെന്നും ഏഴു മാസം ഗര്‍ഭിണിയായ ഭാര്യയും ചികിത്സയില്‍ കഴിയുന്ന മാതാവും ത​െൻറ കുട്ടികളും അനുഭവിച്ച മാനസിക വിഷമം അനുഭവിച്ചെന്നും അദ്ദേഹം പറഞ്ഞു. ത​െൻറ നിരപരാധിത്വം തെളിയിക്കാനുള്ള നടപടിയുമായി മുന്നോട്ടുപോകും. ഡി.ജി.പിക്ക് നല്‍കിയ പരാതിയില്‍ ഒരു സാധാരണക്കാരനായിക്കണ്ടുപോലും ത​െൻറ മൊഴി ഇതുവരെയും രേഖപ്പെടുത്തിയിട്ടില്ല. തന്നെ അറസ്റ്റ് ചെയ്യുമ്പോള്‍ പൊലീസിനുണ്ടായിരുന്ന ഏക തെളിവ് ടെലിഫോണ്‍ വിളിയുടെ വിശദാംശം മാത്രമാണ്. എന്നാല്‍, രാഷ്ട്രീയ താൽപര്യം മുൻനിർത്തി അറസ്റ്റ് ചെയ്യാനുള്ള തിടുക്കമായിരുന്നു പൊലീസിന്. കുറ്റം ചെയ്യാത്തതിനാല്‍ താന്‍ മുന്‍കൂര്‍ ജാമ്യത്തിനോ ഒളിവില്‍ പോകാനോ തയാറായില്ല. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതുപോലെ തന്നെ അജിതബീഗം ചോദ്യംചെയ്തിട്ടില്ല. പാറശ്ശാല എസ്.ഐയാണ് മൊഴിയെടുത്തത്. എന്നാല്‍, മൊഴിയില്‍ ത​െൻറ ഒപ്പുപോലും രേഖപ്പെടുത്തിയിട്ടില്ല. ഇതൊക്കെ സി.പി.എം നേതാക്കന്മാരുടെ ഗുഢാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. ജയില്‍ മോചിതനായി എം.എല്‍.എ ക്വാര്‍ട്ടേഴ്‌സിലെത്തിയ വിന്‍സ​െൻറിനെ എ.ഐ.സി.സി സെക്രട്ടറി പി.സി. വിഷ്ണുനാഥ്, ഷാഫി പറമ്പില്‍ എം.എല്‍.എ, കെ.പി.സി.സി സെക്രട്ടറി മണക്കാട് സുരേഷ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡൻറ് ഡീന്‍ കുര്യാക്കോസ്, കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത് തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് വിന്‍സ​െൻറും കുടുംബാംഗങ്ങളും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ കേൻറാണ്‍മ​െൻറ് ഹൗസിലെത്തി സന്ദര്‍ശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.