സി.ഐ.ടി.യു സംസ്ഥാന തൊഴിലാളി കലാമേളക്ക്​ തുടക്കം

ആറ്റിങ്ങല്‍: മാറ്റത്തി​െൻറ ശക്തിയാണ് തൊഴിലാളികളെന്നും തൊഴിലാളികളെയും അവരുടെ സംഘടിതപ്രസ്ഥാനങ്ങളെയും ഒഴിവാക്കി ഒരുപുരോഗതിയും രാജ്യത്തുണ്ടാക്കാനാകില്ലെന്നും മന്ത്രി എ.കെ. ബാലന്‍. ആറ്റിങ്ങലില്‍ ആരംഭിച്ച സി.ഐ.ടി.യു സംസ്ഥാന തൊഴിലാളി കലാമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചരിത്രത്തെ മാറ്റിമറിച്ച പാരമ്പര്യമാണ് തൊഴിലാളി പ്രസ്ഥാനത്തിനുള്ളത്. വര്‍ഗീയ ധ്രുവീകരണത്തെ പ്രതിരോധിക്കാന്‍ തൊഴിലാളി പ്രസ്ഥാനത്തിന് സാധിക്കണം. വര്‍ത്തമാനകാല വിഷയങ്ങള്‍ തിരിച്ചറിഞ്ഞ് കൊണ്ടാണ് വര്‍ഗീയതക്കെതിരെ 'വര്‍ഗഐക്യം' സന്ദേശവുമായി ഇത്തരത്തില്‍ കലാമേള സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സി.ഐ.ടി.യു സംസ്ഥാന പ്രസിഡൻറ് ആനത്തലവട്ടം ആനന്ദന്‍ അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, വി. ശിവന്‍കുട്ടി, സി. ജയന്‍ബാബു, ആര്‍. രാമു, എം. പ്രദീപ്, അഡ്വ. എന്‍. സായികുമാര്‍, പ്രേംകുമാര്‍, അലന്‍സിയര്‍, അമ്പൂട്ടി, അഞ്ചുതെങ്ങ് സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. കലാമത്സരങ്ങള്‍ വെള്ളിയാഴ്ച ആരംഭിക്കും. ഉദ്ഘാടന സമ്മേളനത്തിന് മുന്നോടിയായി സാംസ്‌കാരിക ഘോഷയാത്രയും നടന്നു. വൈദ്യുതി മുടങ്ങും ആറ്റിങ്ങല്‍: 25ന് രാവിലെ എട്ടുമുതല്‍ വൈകീട്ട് അഞ്ചുവരെ പാലാംകോണം, തൊപ്പിചന്ത, കുടവൂര്‍ക്കോണം, കല്ലൂര്‍ക്കോണം, മേലാറ്റിങ്ങല്‍, പേരാണം, തുളസി അമ്പലം, സത്രംമുക്ക് എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റൻറ് എൻജിനീയര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.