തൊഴിലും കുടിശ്ശിക വേതനവുമില്ല; മൈനിങ്​ തൊഴിലാളികൾ പട്ടിണിസമരം തുടങ്ങി

ചവറ: ഓണമെത്തിയിട്ടും തൊഴിൽ ആരംഭിക്കാത്ത മൈനിങ് മേഖലയിലെ തൊഴിലാളികൾ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ കെ.എം.എം.എല്ലിന് മുന്നിൽ പട്ടിണിസമരം തുടങ്ങി. കമ്പനിയുടെ മൈനിങ് മേഖലയായ പൊന്മനയിൽ കഴിഞ്ഞ ഒന്നരവർഷമായി മൈനിങ് നിലച്ചിട്ട്. കമ്പനിക്കായി വസ്തുവും വീടും വിട്ടുനൽകിയ 158 കുടുംബങ്ങളാണുള്ളത്. കഴിഞ്ഞ കരാർ കാലാവധി അവസാനിക്കുമ്പോൾ തൊഴിലാളികൾക്ക് നൽകാനുള്ള ശമ്പളത്തി​െൻറ കുടിശ്ശികയും ഇതുവരെയും നൽകിയിട്ടില്ലെന്ന് തൊഴിലാളികൾ പറയുന്നു. നിരന്തരമാവശ്യപ്പെട്ടിട്ടും പരിഹാരം കാണാതായതോടെയാണ് തൊഴിലാളികളും കുടുംബാംഗങ്ങളും പട്ടിണിസമരവുമായി രംഗത്ത് വന്നത്. ഓണമെത്തിയിട്ടും തൊഴിലാളികളുടെ കാര്യത്തിൽ നിഷേധ നിലപാട് തുടരുന്ന മാനേജ്മ​െൻറ് നിലപാടിനെതിരെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ വരുംദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കുമെന്ന് തൊഴിലാളികൾ പറഞ്ഞു. പ്രദീപ്, ശിവൻകുട്ടി, അനിൽകുമാർ, ദിനേശ്, പ്രവീൺ, ഉല്ലാസ്, പത്മലാൽ, മയിലമ്മ, അശോകൻ എന്നിവരുടെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.