മന്ത്രി ശൈലജക്ക്​ സ്ഥാനത്ത് തുടരാൻ യോഗ്യതയില്ല –ബിന്ദുകൃഷ്ണ

കൊല്ലം: മെഡിക്കൽ വിദ്യാഭ്യാസരംഗത്ത് മുൻവിധി ഇല്ലാതെ പ്രവർത്തിക്കുകയും വികലമായ തീരുമാനങ്ങൾ എടുക്കുകയും ചെയ്തതിലൂടെ കോടതിയുടെ ശകാരങ്ങൾ ഏറ്റുവാങ്ങേണ്ടിവന്ന മന്ത്രി കെ.കെ. ശൈലജ രാജിവെക്കുന്നതാണ് ഉചിതമെന്ന് ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്ണ. കേരളത്തിലെ വിദ്യാർഥികളുടെ ഭാവിയെ ഓർത്തെങ്കിലും മന്ത്രി സ്ഥാനത്തുനിന്ന് ഷൈലജയെ പുറത്താക്കാൻ മുഖ്യമന്ത്രി തയാറാവണമെന്നും അവർ കൂട്ടിച്ചേർത്തു. ജില്ല കോൺഗ്രസ് കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. എസ്. വിപിനചന്ദ്രൻ, കെ.ജി. രവി, ചിറ്റുമൂല നാസർ, കൃഷ്ണൻകുട്ടി നായർ, പള്ളിത്തോപ്പിൽ ഷിബു, കായിക്കര നവാബ്, നൂറുദ്ദീൻകുട്ടി, രമാഗോപാലകൃഷ്ണൻ, എം.എം. സഞ്ജീവ് കുമാർ, എൻ. ഉണ്ണികൃഷ്ണൻ, ചിതറ മുരളി, എച്ച്. സലീം, കെ.കെ. സുനിൽകുമാർ, കെ.ആർ.വി. സഹജൻ, ശ്രീകുമാർ, നടുക്കുന്നിൽ വിജയൻ, സേതുനാഥപിള്ള, ആദിക്കാട് മധു, കോലത്ത് വേണുഗോപാൽ, സിസിലി സ്റ്റീഫൻ, പി.എസ്. പ്രദീപ്, ത്രിദീപ് കുമാർ, ചക്കിനാൽ സനൽകുമാർ, ലീലാകൃഷ്ണൻ, കബീർ എം. തീപ്പുര, എബ്രഹാം ജോർജ്, പള്ളിത്തോപ്പിൽ ഷിബു, മുനമ്പത്ത് വഹാബ്, ഷേക്ക് പരീദ്, പി. തങ്കച്ചൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.