പെയർ േട്രാളിങ്​ നിരോധിച്ചു

കൊല്ലം: വാണിജ്യ പ്രാധാന്യമുള്ള നിരവധി മത്സ്യങ്ങളുടെയും കടലിലെ ജൈവ വൈവിധ്യത്തി​െൻറയും നാശത്തിന് കാരണമാകുംവിധം ഇരട്ട ബോട്ടുകൾ ചേർന്നുനടത്തുന്ന േട്രാളിങ് കർശനമായി നിരോധിച്ചതായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സി.ടി. സുരേഷ് കുമാർ അറിയിച്ചു. ഇത്തരം നിരോധിത മാർഗങ്ങളിൽ മത്സ്യബന്ധനം നടത്തുന്ന ബോട്ടുകൾ ഇംപൗണ്ട് ചെയ്ത്പിഴ ഈടാക്കുകയും മറ്റ് നിയമനടപടികളും സ്വീകരിക്കുകയും ചെയ്യും. ജില്ല ജാഗ്രതസമിതി പുനഃസംഘടിപ്പിച്ചു കൊല്ലം: ജില്ലതല ജാഗ്രതസമിതി പുനഃസംഘടിപ്പിച്ചു. ആദ്യയോഗം ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. ജഗദമ്മയുടെ അധ്യക്ഷതയിൽ ജില്ല പഞ്ചായത്ത് ഹാളിൽ നടന്നു. ചേമ്പർ ഓഫ് മുനിസിപ്പൽ ചെയർപേഴ്സൺസ് പ്രതിനിധി എം. ശോഭന, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമാരുടെ പ്രതിനിധി തങ്കമണിപ്പിള്ള, ജില്ല പൊലീസ് പ്രതിനിധി സുനിൽ കൃഷ്ണൻ, സാമൂഹികപ്രവർത്തകരായ വിജയമ്മ ലാലി, ബി. വിജയമ്മ, സിസ്റ്റർ റോസിലിൻ, ജില്ല സാമൂഹികനീതി ഓഫിസർ എസ്. സബീനബീഗം, വിമൺ െപ്രാട്ടക്ഷൻ ഓഫിസർ ഷീജ എന്നിവർ പങ്കെടുത്തു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങളും അവകാശ ലംഘനങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിൽ ജാഗ്രതസമിതിയുടെ പ്രവർത്തനങ്ങൾ ഉൗർജിതമാക്കുന്നതിന് യോഗം തീരുമാനിച്ചു. ഇതി​െൻറ ഭാഗമായി വാർഡ്തലത്തിലും പഞ്ചായത്തുതലത്തിലുമുള്ള ജാഗ്രത സമിതികളുടെ പ്രവർത്തനം വിലയിരുത്തുന്നതിനും ജില്ല പഞ്ചായത്ത് ഡിവിഷനുകളിലെ പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിനും കമ്മിറ്റിയിലെ അംഗങ്ങളെ ചുമതലപ്പെടുത്തി. സാമൂഹികനീതി വകുപ്പി​െൻറയും ജില്ല പഞ്ചായത്തി​െൻറയും ആഭിമുഖ്യത്തിൽ വിവിധ മേഖലകളിലുള്ളവർക്കായി ബോധവത്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.