സിവിൽ സർവിസ്​ പരീക്ഷ: ശിൽപശാല നടത്തി

കൊല്ലം: ആശാൻ ഫൗണ്ടേഷ​െൻറ ആഭിമുഖ്യത്തിൽ കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതി ഹാളിൽ സിവിൽ സർവിസ് പരീക്ഷയെക്കുറിച്ച് ശിൽപശാല സംഘടിപ്പിച്ചു. മുൻ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് ഉദ്ഘാടനം ചെയ്തു. സിവിൽ സർവിസ് നേടുന്നതി​െൻറ വിവിധ വശങ്ങൾ അദ്ദേഹം ശിൽപശാലയിൽ അവതരിപ്പിച്ചു. കലക്ടർ ടി. മിത്ര അധ്യക്ഷത വഹിച്ചു. സിവിൽ സർവിസ് പരീക്ഷയിൽ ജില്ലയിൽനിന്ന് സെലക്ഷൻ ലഭിച്ച അങ്കിത് അശോക്, ശബരിരാജ്, എസ്. ആതിര, വി.കെ. ഗോകുൽ എന്നിവരെയും കൊല്ലം പ്രസ്ക്ലബ് പ്രസിഡൻറ് സി. വിജയകുമാർ, പിഎച്ച്.ഡി ലഭിച്ച കലക്ടർ ടി. മിത്ര എന്നിവരെയും ചടങ്ങിൽ ആദരിച്ചു. ജില്ല ഇൻഫർമേഷൻ ഒാഫിസർ സി. അജോയ്, ആശാൻ ഫൗണ്ടേഷൻ ചെയർമാൻ അജിത് നീലികുളം, ജനറൽ സെക്രട്ടറി സുരേഷ് ബ്രഹ്മദാസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.