കൊല്ലം: ആൽബർട്ട് പരിശവിള മത്സ്യത്തൊഴിലാളികളുടെ ജനകീയനായ നേതാവും സംരക്ഷകനുമായിരുെന്നന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. അഖില കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി യൂനിയൻ സംഘടിപ്പിച്ച നാലാമത് അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. യൂനിയൻ സംസ്ഥാന പ്രസിഡൻറ് ഫ്രാൻസീസ് ജെ. നെറ്റോ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സുധീർ തോട്ടുവാൽ, തേവലക്കര ബലദേവ്, ജുമനിഷ, പ്രാക്കുളം പ്രകാശ്, സുഭാഷ് കലവറ, പീറ്റർ മത്യാസ്, കല്ലട സോളമൻ, ജെയിംസ് പറപ്പള്ളിൽ, ജോൺ പരിശവിള, എം. ബാസ്റ്റ്യൻ, രാഹുൽ ടി. ചവറ, മുത്തുകൃഷ്ണൻ, സുനു ലോറൻസ്, പി. ആൽബർട്ട് കൊച്ചുകടുക്കര, പി. ചിന്നപ്പൻ, തോമസ് കുഴുവേലിൽ, എഫ്.ജെ. അൽഫോൺസ് എന്നിവർ സംസാരിച്ചു. മത്സ്യത്തൊഴിലാളി ശ്രേഷ്ഠൻ പുരസ്കാരം ക്ലീറ്റസ് തെക്കേക്കടവിലിന് മന്ത്രി സമ്മാനിച്ചു. മുൻ യൂനിയൻ സംസ്ഥാന ജനറൽ സെക്രട്ടറി തോമസ് തോട്ടുവാൽ മെമ്മോറിയൽ യുവജന നേതാവിനുള്ള പുരസ്കാരം സുനു ലോറൻസിനും മത്സ്യത്തൊഴിലാളി നേതാവ് കല്ലട ലോറൻസ് മെമ്മോറിയൽ മികച്ച മത്സ്യത്തൊഴിലാളി സംഘാടകനുള്ള പുരസ്കാരം ജെയിംസ് മൂദാക്കരക്കും മികച്ച മത്സ്യത്തൊഴിലാളി പ്രവർത്തകനുള്ള ആൽബർട്ട് പരിശവിള മെമ്മോറിയൽ പുരസ്കാരം അലോഷ്യസ് യോഹന്നാനും ഏറ്റുവാങ്ങി. മത്സ്യത്തൊഴിലാളികളായ മുതിർന്നവരെ പൊന്നാട അണിയിച്ചാദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.